Type Here to Get Search Results !

Bottom Ad

കരിന്തളത്ത് റബ്ബർതോട്ടത്തിന് അജ്ഞാതസംഘം തീയിട്ടു

evisionnews

കരിന്തളം:(www.evisionnews.in) കിനാനൂർ കരിന്തളം പുതുക്കുന്നിൽ റബ്ബർതോട്ടത്തിന് അജ്ഞാതസംഘം തീയിട്ടു. ആളിപ്പടർന്ന തീയിൽ ഏക്കറുകണക്കിന് പ്റദേശത്ത് വൻതോതിൽ കൃഷി നശിച്ചു. പുതുക്കുന്നിലെ ടി.കെ രഘു, പാലങ്കി ശശിധരൻ, പി.തമ്പായി എന്നിവരുടെ റബ്ബർതോട്ടങ്ങളാണ് കത്തിനശിച്ചത്.

ടി.കെ രഘുവിന്റെ നാല് വർഷം പ്റായമായ 200 ഓളം റബ്ബർമരങ്ങൾ പാടെ കത്തിനശിച്ചു.പാലങ്കി ശശിധരന്റെ 30 ഓളം റബ്ബർ മരങ്ങളും പി.തമ്പായിയുടെ മുപ്പതോളം ടാപ്പിംഗ് ചെയ്തുകൊണ്ടിരിക്കുന്ന റബ്ബറും കത്തിനശിച്ചു. ടി.കെ രഘുവിന്റെ പറമ്പിലാണ് സംഘം തീവച്ചതെന്ന് കരുതപ്പെടുന്നു.സംഭവസ്ഥലത്ത് നിന്ന് നിരവധി തീപ്പെട്ടികമ്പുകളും മ​റ്റും കണ്ടെത്തിയിട്ടുണ്ട്. വ്യത്യസ്തമായ മൂന്ന് ഭാഗങ്ങളിലായാണ് തീവെപ്പ് നടന്നതെന്നത് ആസൂത്റിതമായ അക്റമമാണിതെന്ന സംശയത്തിനിട നൽകുന്നു.

തൊട്ടടുത്ത കിളിയളത്ത് സുബ്റഹ്മണ്യകോവിലിൽ ആണ്ടിയൂട്ട് മഹോത്സവം നടക്കുന്ന സമയമായതിനാൽ പ്റദേശത്ത് ആളുകളുണ്ടാകില്ലെന്ന് നിശ്ചയമുള്ളവരാണ് തീവെപ്പിന് പിന്നിലെന്ന് കരുതപ്പെടുന്നു.റബ്ബർതോട്ടത്തിൽ കാട് ഉണങ്ങിക്കിടക്കുന്ന സമയമായതിനാൽ തീ ആളിപ്പടരുകയായിരുന്നു. ഒ​റ്റപ്പെട്ട കുന്നിൻപ്റദേശത്ത് നിന്ന് പുകയും തീയും ഉയരുന്നത് ശ്റദ്ധയിൽ പെട്ടത് കണ്ടവർ ആളുകളെ വിളിച്ചുകൂട്ടിയാണ് രക്ഷാപ്റവർത്തനം നടത്തിയത്. കാഞ്ഞങ്ങാട് നിന്ന് ഫയർഫോഴ്സും നീലേശ്വരത്ത് നിന്ന് പൊലിസും സ്ഥലത്തെത്തുമ്പോഴേക്കും നാട്ടുകാർ തീകെടുത്തുകയായിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് കൂടുതൽ ഭാഗങ്ങളിലേക്ക് തീപടരാതിരുന്നതിന് പിന്നിൽ.

സംഭവവുമായി ബന്ധപ്പെട്ട് നീലേശ്വരം പൊലിസിൽ പരാതി നൽകിയിട്ടുണ്ട്.പൂർവവൈരാഗ്യമാണ് അക്റമത്തിന് പിന്നിലെന്നാണ് നാട്ടുകാർ നൽകുന്ന സൂചന. തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണ് മൂന്ന് കുടുംബങ്ങൾക്കും നേരിട്ടത്. സംഭവത്തിന് പിന്നിൽ പ്റവർത്തിച്ച സാമൂഹ്യദ്റോഹികളെ കണ്ടെത്തി ഉചിതമായ ശിക്ഷ നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Post a Comment

0 Comments

Top Post Ad

Below Post Ad