Type Here to Get Search Results !

Bottom Ad

അവസാന യുദ്ധത്തിനായി മുസ്ലിം ജനത ഒരുങ്ങിയിരിക്കുക: സംഘപരിവാര്‍

ആഗ്ര(www.evisionnews.in)അവസാന യുദ്ധത്തിനായി ഒരുങ്ങിയിരിക്കാന്‍ മുസ്‌ലിം ജനതയോട് സംഘപരിവാറിന്റെ ഭീഷണി. മുസ്‌ലിം യുവാക്കളാൽ കൊല്ലപ്പെട്ട വിശ്വഹിന്ദു പരിഷത് നേതാവ് അരുൺ മാതുറിന് അനുശോചനം രേഖപ്പെടുത്തുന്നതിനായി നടത്തിയ യോഗത്തിലായിരുന്നു ഈ ഭീഷണി.
മുസ്‌ലീം ജനത രാക്ഷസന്മാർക്കു തുല്യമാണ്. അവര്‍ രാവണന്റെ പിന്തുടർച്ചാവകാശികളാണ്. ആഗ്രഎംപിയും മാനവവിഭവ ശേഷി സഹമന്ത്രിയുമായ രാം ശങ്കർ കതേരിയയും മറ്റും പങ്കെടുത്ത ചടങ്ങിൽ സംഘപരിവാർ നേതാക്കൾ പറഞ്ഞു.
നമ്മു‌ടെ ശക്തിയെന്തെന്ന് അവരെ അറിയിക്കണമെന്നാണ്‍ സഹമന്ത്രി കതേരിയ ഇതേകുറിച്ച് പറഞ്ഞത്. ക്ഷേത്രത്തിൽ പോയി തിരിച്ചുവരുന്ന ഒരാളാണ് മരിച്ചത്. ഇവർക്കെതിരെ നമ്മൾ പോരാടണം. നമ്മൾ ശക്തിപ്രാപിക്കണം. ഇന്ന് നമുക്ക് അരുണിനെ നഷ്ടപ്പെട്ടു. നാളെയത് മറ്റാരെയെങ്കിലുമാകാം. മറ്റൊരാളെ നഷ്ടപ്പെടുന്നതിനു മുൻപ് നമ്മുടെ ശക്തിയെന്താണെന്ന് നാം അവരെ മനസ്സിലാക്കി കൊടുക്കണമെന്നും കതേരിയ കൂട്ടിച്ചേര്‍ത്തു.
മാതുറിന്റെ മരണത്തിന്റെ പതിമൂന്നാം ദിനത്തിനു മുമ്പുതന്നെ രാക്ഷസന്മാരെ നശിപ്പിക്കുമെന്നും മുസ്‌ലീങ്ങളെ പരുങ്ങലിലാക്കുമെന്നും യോഗത്തിൽ തീരുമാനിച്ചു. കൂടാതെ മാതുറിന്റെ രക്തസാക്ഷിത്വത്തിന് പകരം വീട്ടുന്നതിനായി മനുഷ്യരെ ബലിയർപ്പിക്കുമെന്ന് വിഎച്ച്പി ജില്ലാ സെക്രട്ടറി അസോക് ലാവാനിയ വ്യക്തമാക്കി.
വിഎച്ച്പി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന അരുൺ മാതുറിനെ കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിൽനിന്നു മടങ്ങും വഴി ഒരു സംഘമാളുകൾ വെടിവച്ചു കൊലപ്പെടുത്തിയത്. കൊലയ്ക്കു പിന്നിൽ അവിടുത്തെ മുസ്‌ലിം യുവാക്കളാണെന്ന് ആരോപണമുയർന്നിരുന്നു. പശുക്കളെ കൊല്ലുന്നതിനെതിരെ പ്രചാരണം നടത്തി വരുന്നതിനിടെയായിരുന്നു മാതുറിന്റെ മരണം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad