Type Here to Get Search Results !

Bottom Ad

കാസര്‍കോട് കളക്ടറായി ഇ ദേവദാസന്‍ ചുമതലയേറ്റു

evisionnews

കാസര്‍കോട്:(www.evisionnews.in)കാസര്‍കോട് ജില്ലാ കളക്ടറായി ഇ ദേവദാസന്‍ ചുമതലയേറ്റു. മൂന്നരവര്‍ഷത്തെ സേവനത്തിനുശേഷം സ്ഥലം മാറി പോകുന്ന ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീറില്‍ നിന്നാണ് അദ്ദേഹം സ്ഥാനമേറ്റെടുത്തത്. 2004 ല്‍ ഐ എ എസ് ലഭിച്ച ഇ ദേവദാസന്‍ ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍, ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ സ്‌പെഷ്യല്‍ ഓഫീസര്‍, ഇടുക്കി ജില്ലാ കളക്ടര്‍, കണ്ണൂര്‍ വിമാനത്താവളം സ്‌പെഷ്യല്‍ ഓഫീസര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. 2011-12 കാലയളവില്‍ ഇടുക്കി ജില്ലാ കളക്ടറായിരുന്നു. കേരള സംസ്ഥാന സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്ടറായും പ്രവര്‍ത്തിച്ചട്ടുണ്ട്. 1993 മുതല്‍ ഡെപ്യൂട്ടി കളക്ടറായി സേവനമാരംഭിച്ച അദ്ദേഹം കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തലശ്ശേരി സ്വദേശിയാണ്. ഭാര്യയും മകളുമുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad