Type Here to Get Search Results !

Bottom Ad

കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയം മെഗാ തൊഴില്‍മേള ഞായറഴ്ച

evisionnews

കാസര്‍കോട്:(www.evisionnews.in) കേന്ദ്ര തൊഴില്‍ഉദ്യോഗ മന്ത്രാലയവും കാസര്‍കോട് വിവേകാനന്ദ എഡുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ്, യുവകിരണ്‍ എന്നിവ സംയുക്തമായി ഞായറഴ്ച  രാവിലെ 8 മണിമുതല്‍ വിദ്യാനഗര്‍ ചിന്മയ വിദ്യാലയത്തില്‍ സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍ മേളയ്ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. വിവിധ വിദ്യാഭ്യാസ യോഗ്യതകളും ജോലി പരിചയം ഉള്ളവരും ഇല്ലാത്തവരുമായ പതിനായിരത്തോളം തൊഴില്‍ രഹിതര്‍ പ്രസ്തുത മേളയില്‍ പങ്കെടുക്കും. മേളയിലേക്ക് രജിസ്റ്റര്‍ ചെയ്ത 30 ലധികം സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നായി 2100 ലധികം ജോലി ഒഴിവുകളാണ് നിലവില്‍ ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്ഥാപനങ്ങള്‍ ഇതില്‍ ഉണ്ട്. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും തൊഴില്‍ ദാതാക്കളായ കമ്പനികള്‍ക്കും യാതൊരുവിധ ഫീസും ഉണ്ടായിരിക്കില്ല. ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ താല്‍പര്യമുള്ള സ്വകാര്യ വാണിജ്യവ്യവസായ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍മേളയില്‍ പങ്കെടുക്കാം. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന തൊഴില്‍ സംബന്ധമായ സേവന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങളും മേളയില്‍ ലഭിക്കും. താല്‍പര്യമുള്ള സ്വകാര്യ വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ cgctvmkerala@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ, 0471 2332113, 9495387866 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടണം.

Post a Comment

0 Comments

Top Post Ad

Below Post Ad