Type Here to Get Search Results !

Bottom Ad

ബൈക്കുകളുടെ മരണപാച്ചില്‍ തടയാന്‍ ആര്‍ ടി ഒ


കാസര്‍കോട്:(www.evisionnnews.in) കാസര്‍കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തിയ മിന്നല്‍ പരിശോധനയില്‍ കുടുങ്ങിയത് 27 ഇരുചക്ര വാഹനങ്ങള്‍. മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ രണ്ടു മാസക്കാലമായി കുട്ടി ഡ്രൈവര്‍മാരുടെ മരണപ്പാച്ചിലിനെതിരെ തുടര്‍ന്നു വരുന്ന നടപടികളുടെ ഭാഗമായിട്ടായിരുന്നു പരിശോധന.

വിദ്യാനഗര്‍, ചെര്‍ക്കള, ബി സി റോഡ് ജംഗ്ഷന്‍, പ്രസ് ക്ലബ്ബ് ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെ 15-ഓളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങി. തുടര്‍ന്ന് എല്ലാ രക്ഷിതാക്കളെയും ആര്‍ ടി ഒ ഓഫീസില്‍ വിളിച്ചു വരുത്തി ആര്‍ ടി ഒ പി എച്ച് സാദിഖ് അലി ബോധവല്‍ക്കരണ ക്ലാസ് നടത്തി. പിഴ അടപ്പിച്ചതിനു ശേഷം വാഹനങ്ങള്‍ വിട്ടു കൊടുത്തു. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ രക്ഷിതാക്കള്‍ക്ക് എതിരെയും ആര്‍ സി ഉടമയ്‌ക്കെതിരെയും നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍ ടി ഒ അറിയിച്ചു.

കാസര്‍കോട് ആര്‍ ടി ഒ യിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എം ജി ഗിരീഷ്, ആര്‍ എസ് ജിഷോര്‍, വി രമേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന നിരന്തര പരിശോധനയുടെ ഭാഗമായിട്ടാണ് കഴിഞ്ഞ രണ്ടുമാസമായി നൂറോളം കുട്ടി ഡ്രൈവര്‍മാര്‍ കുടുങ്ങിയത്. വരും ദിവസങ്ങളിലും ഇത്തരത്തിലുളള ശക്തമായ നടപടികള്‍ തുടരുമെന്ന് ആര്‍ ടി ഒ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad