Type Here to Get Search Results !

Bottom Ad

ജെ.എന്‍.യുവില്‍ കാണുന്നത് ഗര്‍ഭനിരോധന ഉറകള്‍; വിദ്യാര്‍ഥികള്‍ നഗ്‌നനൃത്തം ചെയ്യുന്നു ഉത്തരം മുട്ടിയപ്പോള്‍ ബി.ജെ.പിയുടെ പുതിയ നമ്പര്‍


ന്യൂദല്‍ഹി:(www.evisionnews.in) ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കെതിരെ രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ നടത്തിയ അശ്ലീലപ്രസ്താവന വിവാദമാകുന്നു. ജെ.എന്‍.യു ക്യാമ്പസില്‍ എല്ലാദിവസവും 3000 ത്തിലേറെ കോണ്ടങ്ങളാണ് കാണുന്നതെന്നാണ് എം.എല്‍.എയായ ഗ്യാന്‍ ദേവ് അഹൂജയുടെ വെളിപ്പെടുത്തല്‍.രാത്രി എട്ടുമണിക്കുശേഷം വിദ്യാര്‍ഥികള്‍ നഗ്‌നരായി നൃത്തം ചെയ്യുന്നു. ക്യാമ്പസില്‍ ആയിരക്കണക്കിന് മദ്യക്കുപ്പികളും സിഗരറ്റ് പാക്കറ്റുകളും കാണാമെന്നും ബി.ജെ.പി നേതാവ് അവകാശപ്പെട്ടു. യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളെല്ലാം മയക്കുമരുന്നിന് അടിമകളാണ്. ക്യാമ്പസില്‍ കാണുന്ന അലൂമിനിയം പാളികള്‍ മയക്കുമരുന്നുകള്‍ക്കുവേണ്ടി ഉപയോഗിച്ചതാണന്നും അദ്ദേഹം ആരോപിക്കുന്നു. 'ദിവസവും 3000 കോണ്ടങ്ങളും ഗര്‍ഭനിരോധന ഇഞ്ചക്ഷനുകളുമാണ് ഉപയോഗിക്കുന്നത്. നമ്മുടെ മക്കളെയും സഹോദരിമാരെയും ചീത്തകാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. പാര്‍ലമെന്റ് ആക്രമണത്തിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ പുകഴ്ത്തിയ ഇടമാണിത്. ഈ ആളുകളെല്ലാം ഒറ്റുകാരാണ്. എല്ലാദിവസവും 3,000 ബിയര്‍ കാനുകളും ബോട്ടിലുകളും ആണ് ക്യാമ്പസില്‍ ഉപയോഗിക്കുന്നത്. ആരാണ് ഇതെല്ലാം കുടിക്കുന്നത്? നിങ്ങള്‍ തന്നെ ഊഹിക്കൂ' എന്നാണ് അഹൂജയുടെ ചോദ്യം.




10,000 ത്തിലേറെ സിഗരറ്റ് കുറ്റികളും 4,000 ബീഡിക്കുറ്റികളുമാണ് ദിവസവും ക്യാമ്പസില്‍ കാണുന്നത്. 50000ത്തിലേറെ എല്ലിന്‍ കഷണങ്ങളാണ് ദിസവും കാണുന്നത്. അവര്‍ ഇറച്ചി കഴിക്കുന്നു. ഇവരെല്ലാം ദേശദ്രോഹികളാണ്.' അജൂഹ പറയുന്നു. ജെ.എന്‍.യു വിദ്യാര്‍ഥികളെല്ലാം ദേശദ്രോഹികളാണെന്നു വിളിച്ച അഹൂജ അവര്‍ക്കെല്ലാം എതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നു. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad