തെക്കിൽ: (www.evisionnews.in)മൂടംബയൽ ജാമാഅത്ത് കമ്മിറ്റി പ്രസിഡണ്ടായി അബ്ദുൽ ഖാദർ മൂടംബയലിനെയും ജനറൽ സെക്രട്ടറിയായി ബി. അബ്ബാസ് ബെന്താടിനേയും ട്രഷററായി മൊയ്തീൻ കുഞ്ഞി മഞ്ഞങ്കാലിനേയും തിരഞ്ഞെടുത്തു. അബ്ദുൽ ഖാദർ ചെന്പിരിക്ക, അബ്ദു ഹാജി മൂടംബയൽ എന്നിവരെ വൈസ് പ്രസിഡണ്ടുമാരും മുഹമ്മദ് കുഞ്ഞി കോപ്പ, മഹമൂദ് മൂടംബയൽ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. മൂടംബയൽ മദ്രസ്സയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ മഹല്ല് ഖത്യീബിന്റെ ദുആയോട് കൂടി ആരംന്പിച്ച യോഗത്തിൽ അഹമ്മദ് അലി മൂടംബയൽ അധ്യക്ഷത വഹിച്ചു. മുജീബ് മൂടംബയൽ റിട്ടേണിങ്ങ് ഓഫീസറായിരുന്നു.
ജമാ അത്ത് പരിധിയിലുള്ള പാവപ്പെട്ടവരുടെ ഉന്നമനത്തിനായി റിലീഫ് പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനും പള്ളി മദ്രസ്സ
പരിപാലനം കൂടുതൽ കാര്യക്ഷമമാക്കാനും യോഗം തീരുമാനിച്ചു. അഷ്റഫ് മൂടംബയൽ, സകരിയ പുത്തൂർ, മാഹിൻ മഠത്തിൽ, അബ്ദുല്ല കുഞ്ഞി നടുവിൽ കുന്നിൽ, അബ്ദുല്ല ബാരിക്കാട് എന്നിവർ പ്രസംഗിച്ചു. കാദർ എരിയാൽ സ്വാഗതവും മാഹിൻ കോപ്പ നന്ദിയും പറഞ്ഞു.

Post a Comment
0 Comments