കാസര്‍കോട്:(www.evisionnews.in) യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം പള്ളത്തിങ്കാല്‍ പരിങ്ങാനത്തെ രതീഷ് (32) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് രതീഷിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വാര്‍ക്കപ്പണിക്കാരനായിരുന്നു. കൃഷ്ണന്‍കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: മമത. ഒരു വയസുള്ള ദില്‍ഷ ഏകമകളാണ്. സഹോദരങ്ങള്‍: ശ്രീജ, സന്തോഷ്. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

Post a Comment
0 Comments