Type Here to Get Search Results !

Bottom Ad

ചെങ്കല്‍പണകളില്‍ മാലിന്യം തള്ളല്‍; നാട്ടുകാര്‍ പണി കൊടിത്തു

കാഞ്ഞങ്ങാട്:(www.evisionnews.in) പെരിയ പന്നിക്കുന്നിലെ കല്ലുവെട്ട് കുഴിയില്‍ ഇറച്ചി മാലിന്യങ്ങള്‍ തള്ളുന്നതില്‍ പ്രകോപിതരായ നാട്ടുകാര്‍ ചെങ്കല്‍പണ അടപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ടിപ്പര്‍ ലോറികളില്‍ മാലിന്യം കൊണ്ടുവന്ന് തള്ളിയത്.ഇതിന് പണയുടമകളുടെ ഒത്താശയുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.ടിപ്പര്‍ ലോറികളില്‍ ഭക്ഷണത്തിന്റെയും ഇറച്ചിയുടെയും അവശിഷ്ടങ്ങളും മലിന ജലവും പന്നിക്കുന്നിലെ റോഡരികള്‍ ചിതറിയ നിലയിലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടനെ സംഘടിച്ചെത്തുമ്പോഴേക്കും ജെ.സി.ബി ഉപയോഗിച്ച് മാലിന്യങ്ങള്‍ മറവുചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു പണ നടത്തിപ്പുകാര്‍. മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാമെന്ന് പറഞ്ഞ് ചെങ്കല്‍ പണ ഉടമ പണം വാങ്ങി രാത്രി കാലങ്ങളില്‍ ഇവിടെ കുഴിച്ചുമൂടുകയാണെന്നും പ്രദേശവാസികള്‍ പറയുന്നു. 

സര്‍ക്കാറിന്റെ കീഴിലുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടത്തിനരികെയാണ് ഈ കല്ലുവെട്ട് കുഴി. പ്രദേശത്തെ കുന്നുകളിടിച്ച് മണ്ണുവില്‍പന നടുത്തുന്നതായും ആക്ഷേപമുണ്ട്. പന്നിക്കുന്ന്, കാലിയടുക്കം ഉള്‍പ്പെടെ പുല്ലൂര്‍ പെരിയ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിരവധി അനധികൃത ചെങ്കല്‍ പണകള്‍ ഉണ്ടെങ്കിലും അധികൃതര്‍ നടപടിയെടുന്നില്ലെന്നും ആക്ഷേപമുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad