Type Here to Get Search Results !

Bottom Ad

'ഇമാമ' എസ് എസ് .എല്‍.സി പഠന ക്യാമ്പ് 21 ഞായറാഴ്ച

evisionnews
തളങ്കര: ഈ വര്‍ഷം എസ്.എല്‍.എല്‍.സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മാലിക് ദീനാര്‍ ഇസ്്‌ലാമിക അക്കദമി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ 'ഇമാമ' സംഘടിപ്പിക്കുന്ന 'ഈസി എക്‌സാം' പഠന ക്യാമ്പ് ഫെബ്രുവരി 21 ഞായറാഴ്ച 10 മണിക്ക് നടക്കും. ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് ക്ലാസ്. എളുപ്പത്തില്‍ പഠിച്ചുതീര്‍ക്കാന്‍ എന്ത് ചെയ്യണം, പഠിച്ച കാര്യങ്ങള്‍ എങ്ങനെ ഓര്‍മ്മയില്‍ സൂക്ഷിക്കാം, ഗണിതം എളുപ്പമാക്കാനുള്ള വിവധ മാര്‍ഗങ്ങള്‍ തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് അനിവാര്യമായ അനവധി വിഷയങ്ങള്‍ ക്ലാസില്‍ ചര്‍ച്ചയാകും.  കെ.ടി ഹസന്‍ സാര്‍ ക്ലാസെടുക്കും. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ റജിസ്റ്റര്‍ ചെയ്യുക: 9497119443, 9633949443

Post a Comment

0 Comments

Top Post Ad

Below Post Ad