മാവുങ്കാല്‍:(evisionnews.in) മാവുങ്കാലില്‍ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച.
80000 രൂപയും രണ്ടുപവന്‍സ്വര്‍ണ്ണവും ഒരു മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു.
മാവുങ്കാല്‍ ശ്രീരാമക്ഷേത്രത്തിന് പടിഞ്ഞാറ് വശം നവീന്‍ എന്നയാളുടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കര്‍ണ്ണാടക സുള്ള്യ സ്വദേശി കൂസപ്പയുടെ മകന്‍ ഗുഡഗപ്പ (56) യുടെ വീട്ടിലാണ് ഇന്നലെ പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്. മാവുങ്കാലില്‍ ഹോട്ടല്‍ നടത്തുന്ന ഗുഡഗപ്പയും വീട്ടുകാരും വീടുപൂട്ടി ഹോട്ടലിലേക്ക് പോയപ്പോഴാണത്രെ വീടിന്റെ പിറകുവശത്തെ ഗ്രില്ലിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി കവര്‍ച്ച നടത്തിയത്. ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Post a Comment
0 Comments