മുംബൈ: (www.evisionnews.in) മുംബൈ ഭീകരാക്രമണത്തില്‍ ഇന്ത്യയ്ക്കുള്ളില്‍ നിന്നുള്ള സഹായം ലഭിച്ചിരുന്നുവെന്ന സൂചനയുമായി ലഷ്‌കറെ തോയിബ പ്രവര്‍ത്തകന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. ഗുജറാത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മുംബൈ സ്വദേശിനി ഇസ്രത് ജഹാന്‍ ലഷ്‌കറെ തോയിബ പ്രവര്‍ത്തകയായിരുന്നു. ഇവര്‍ തന്റെ സുഹൃത്തായിരുന്നു. അവര്‍ ചാവേര്‍ബോംബറായിരുന്നുവെന്ന് അബ്ദുറഹ്മാന്‍ ലഖ്‌വി തന്നോട് പറഞ്ഞിരുന്നു.
ലഷ്‌കറെ തോയിബയുമായി തന്റെ ബന്ധത്തെ കുറിച്ച് പാകിസ്താനിയായ തഹാവൂര്‍ റാണയ്ക്ക് അറിവുണ്ടായിരുന്നു. ആക്രമണത്തിന് മുന്‍പ് റാണയും മുംബൈയില്‍ എത്തിയിരുന്നു. ഭീകര പ്രവര്‍ത്തനത്തിനുള്ള സാഹചര്യം ഒരുക്കുന്നതിനാണ് താന്‍ ഇന്ത്യയില്‍ എത്തിയത്. ഇതിനുള്ള സാമ്പത്തിക സഹായം തനിക്ക് പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐ നല്‍കിയിരുന്നുവെന്നും ഹെഡ്‌ലി മൊഴി നല്‍കി. യു.എസില്‍ തടവില്‍ കഴിയുന്ന ഹെഡ്‌ലിയുടെ വിസ്താരം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് മുംബൈ പ്രത്യേക കോടതിയില്‍ നടക്കുന്നത്.
2004 ജൂണ്‍ 115ന് ഗുജറാത്തിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇസ്രത് ജഹാനും മലയാളിയായ ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് കുമാറും പാകിസ്താനി പൗരന്മാരായ അംജദ് അലി റാണ, സീഷന്‍ ജോവര്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ തീവ്രവാദ സംഘമെന്നായിരുന്നു ഇന്റലിജന്‍സിന്റെയും പോലീസിന്റെയും നിലപാട്. എന്നാല്‍ ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണം ശക്തമായിരുന്നു. ഇസ്രത് അടക്കം മൂന്നു സ്ത്രീകളുടെ പേരാണ് ഹെഡ്‌ലി ഇന്ന് വെളിപ്പെടുത്തിയത്.
2006 സെപ്തംബറില്‍ ഇന്ത്യയില്‍ എത്തുന്നതിനു മുന്‍പ് ഐ.എസ്. മേജര്‍ ഇഖ്ബാലില്‍ നിന്ന് 25,000 ഡോളര്‍ കൈപ്പറ്റി. 2008 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ലഷ്‌കറെ പ്രവര്‍ത്തകന്‍ സജീദ് മിറില്‍ നിന്ന് 40,000 രൂപയും കൈപ്പറ്റി. ഇഖ്ബാല്‍ രണ്ടു തവണ ഇന്ത്യന്‍ കറന്‍സിയും തനിക്ക് നല്‍കിയിരുന്നു. തവണകളായി മേജര്‍ ഇഖ്ബാല്‍ പണം പതിവായി എത്തിച്ചിരുന്നുവെന്നും ഹെഡ്‌ലി മൊഴി നല്‍കിയിട്ടുണ്ട്.

Post a Comment
0 Comments