Type Here to Get Search Results !

Bottom Ad

സ്ത്രീധന പീഢനം: യുവതിയെ പൊള്ളലേല്‍പ്പിച്ചതായി പരാതി

ഉപ്പള: (www.evisionnews.in)സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട് യുവതിയെ അക്രമിക്കുകയും സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പ്പിക്കുകയും ചെയ്തുവെന്ന് പരാതി. കന്യാന ബേരിക്കട്ടയിലെ മുഹമ്മദിന്റെ മകള്‍ ബുഷ്‌റ(26)ക്കാണ് ഭര്‍തൃപീഢനമേറ്റത്.

യുവതിയെ വിട്ടല്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബായിക്കട്ട കയര്‍കട്ട സ്വദേശിയായ ഭര്‍ത്താവും സഹോദര ഭാര്യയും ചേര്‍ന്ന് നിരന്തരം പീഢിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതായി ബുഷ്‌റ പരാതിപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് ഭര്‍ത്താവ് സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പ്പിക്കുകയും സഹോദര ഭാര്യ മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് വിവാഹ സമയത്ത് ഒന്നര ലക്ഷം രൂപയും 15 പവന്‍ സ്വര്‍ണാഭരണവും നല്‍കിയിരുന്നു. മഞ്ചേശ്വരം പോലിസ് സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad