ബന്തിയോട്:(www.evisionnews.in) ആരാധനാലയത്തിന്റെ മതില്‍ പെയിന്റടിച്ച് വികൃതമാക്കുകയും മതപ്രഭാഷണത്തിന്റെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. അടുക്ക ബിലാല്‍ മസ്ജിദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മതപ്രഭാഷണ പരിപാടിയുടെ ഭാഗമായി സ്ഥാപിച്ച ഫല്‍ക്‌സ് ബോര്‍ഡുകളാണ് വ്യാപകമായി നശിപ്പിച്ചത്. പള്ളിയുടെ മതില്‍ പെയിന്റടിച്ച് വികൃതമാക്കിയ നിലയിലാണ്. മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് ഷെയ്ഖ് ഹസന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന ചിലര്‍ക്കെതിരെയാണ് കേസ്.

Post a Comment
0 Comments