Type Here to Get Search Results !

Bottom Ad

ജില്ലാ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ്‌ സംവിധാനം തുടങ്ങി

കാസര്‍കോട്:(www.evisionnews.in) കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ സംസ്ഥാനത്ത് ആദ്യമായി കാസര്‍കോടു ജില്ലാ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ നടന്ന ചടങ്ങില്‍ ഡിസ്ട്രിക് ആന്റ് സെഷന്‍സ് ജഡ്ജ് ടി.എസ് പി.മൂസത് കോണ്‍ഫറന്‍സിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ഏതു ജയിലുകളുമായും കോടതികളുമായും ബന്ധപ്പെടാവുന്ന രീതിയിലാണ് കോണ്‍ഫറന്‍സിംഗ് സംവിധാനം സജ്ജമാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് ഒന്നാംഘട്ടമായി പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മഞ്ചേരി, കോഴിക്കോട്, കാസര്‍കോട് കോടതികളിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ സംവിധാനം അനുവദിച്ചിട്ടുള്ളത്.

Post a Comment

0 Comments

Top Post Ad

Below Post Ad