Type Here to Get Search Results !

Bottom Ad

അണഞ്ഞുപോയത് അറിവിന്റെ വിളക്കുമാടം

ശരീഫ് കരിപ്പൊടി
evisionnews

മരണം ലോകം അംഗീകരിച്ച അജയ്യമായ പ്രതിഭാസമാണ്. അത് സ്വാഭാവികവും സര്‍വ്വസാധാരണവുമാണ്. എന്നാല്‍ ചില മരണങ്ങള്‍ ഉണ്ടാക്കിവെക്കുന്ന വിടവ് (www.evisionnews.in) പലപ്പോഴും അനിര്‍വചനീയമാകുന്നു. കുടുംബകത്തിനപ്പുറം സമൂഹത്തില്‍ തന്നെ വലിയ അളവില്‍ പ്രതിഫലനങ്ങളുണ്ടാക്കുന്നു ചിലരുടെ മരണങ്ങള്‍. അവിടെ മരണം ഉണക്കമില്ലാത്ത മുറിവുകളും നികത്താനാവാത്ത വിടവുകളും ഉണ്ടാക്കി വെക്കുന്നു. അതൊരു പേടിസ്വപ്‌നവും വിധിയുടെ പേക്കൂത്തുമാണെന്ന് തോന്നിപ്പോകുന്നു. അത്തരമൊരു വിയോഗമായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറിയും അനവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെത്.

സത്യത്തില്‍ അടുത്തൊന്നും സംഭവിക്കരുതെ എന്ന് പരശ്ശതകങ്ങള്‍ മനസ് പൊട്ടി പ്രാര്‍ത്ഥിച്ച ഒരു വിയോഗമായിരുന്നു സൈനുല്‍ ഉലമയുടെത്. രോഗാവസ്ഥയിലാണെന്നു www.evisionnews.in) േട്ടത് മുതല്‍ മനസുകള്‍ സംഗമിക്കുന്നിടത്തൊക്കെ സൈനുല്‍ ഉലമയുടെ ആയുസിന് വേണ്ടിയുള്ള കേഴലായിരുന്നു. സോഷ്യല്‍ മീഡിയയും ആ നായകന് വേണ്ടി പ്രാര്‍ത്ഥനയാല്‍ നിറഞ്ഞു. ന്യൂജനറേഷന്‍വരെ ആ പ്രാര്‍ത്ഥനയില്‍ സര്‍വ്വനിമഗ്നരായി. അത്രത്തോളം ആ വിശുദ്ധ ജീവന് വേണ്ടി കൊതിച്ചിരുന്നു ഒരു സമൂഹം. അവിടെയാണ് ചെറുശ്ശേരി ഉസ്താദെന്ന പണ്ഡിതജ്യോതിസ്സിന്റെ വിയോഗം ഉണ്ടാക്കിയ വിടവിന്റെ ആഴം മനസിലാക്കേണ്ടത്.

അക്ഷരങ്ങളുടെ വിശേഷണങ്ങള്‍ക്കതീതമായ പാണ്ഡിത്യത്തിനുടമയായിരുന്നു സൈനുല്‍ ഉലമ. മുസ്ലിം കൈരളിയുടെ ആശാകേന്ദ്രമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃസ്ഥാനത്ത് കാലങ്ങളായി      വിരാജിക്കുമ്പോഴും സൗമ്യതയുടെയും വിനയത്തിന്റെയും പ്രതിരൂപമായി ജനമനസുകളില്‍ ഇടം കണ്ടെത്തുകയായിരുന്നു. കര്‍മ്മ ശാസ്ത്രത്തിന്റെ മര്‍മ്മമറിഞ്ഞ പണ്ഡിതനെന്ന് ലോകം വാഴ്ത്തുമ്പോഴും തലക്കനമില്ലാതെ, ചാടി അഭിപ്രായം പറയാതെ കാര്യങ്ങള്‍ രണ്ടു വട്ടം ആലോചിച്ച് കാലികമായ ഉദാഹരണങ്ങളിലൂടെ പഠിപ്പിക്കുകയായിരുന്നു സൈനുല്‍ ഉലമ. മതഗ്രന്ഥങ്ങളിലെ വാക്യങ്ങളുടെ കെട്ടുപെടലുകള്‍ക്ക് മുമ്പില്‍ പലരും പമ്മിപോകുമ്പോഴും ആധുനികത ചേക്കേറിയിട്ടില്ലാത്ത കിതാബുകളുടെ അര്‍ത്ഥതലങ്ങള്‍ മനസിലാക്കിയെടുക്കാന്‍ പ്രയാസപ്പെടുമ്പോഴും ഒരു കൂസലുമില്ലാതെ തനിനാടന്‍ ഉദാഹരണങ്ങള്‍ വെച്ച് വ്യാഖ്യാനം നല്‍കുകയായിരുന്നു സൈനുദ്ദീന്‍ മുസ്ലിയാര്‍. (www.evisionnews.in) അത്രയ്ക്കും അറിവിന്റെ ആഴങ്ങളെ അനുഭവിച്ചറിഞ്ഞ കര്‍മ്മ ശാസ്ത്ര വിശാദരനായിരുന്നു സൈനുല്‍ ഉലമ. എതിരാളികള്‍ പോലും സംശയനിവാരണത്തിന് ഉസ്താദിനെ ബന്ധപ്പെടുമായിരുന്നു. അത് കൊണ്ട് തന്നെ സുന്നി വകഭേദമില്ലാതെ മുസ്ലിം സമൂഹത്തിന്റെ നികത്താനാവാത്ത വിടവാണ് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ വിയോഗം ഉണ്ടാക്കിത്തീര്‍ത്തത്.

ആരവങ്ങളില്ലാത്ത ലോകത്ത് ജീവിക്കാനാണ് സൈനുല്‍ ഉലമാ ആഗ്രഹിച്ചത്. അതുകൊണ്ട് തന്നെ മീഡിയ ലാന്റ്മാര്‍ക്കായി കുപ്പായമിടാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. മതത്തിന്റെ ലേബലില്‍ പ്രത്യക്ഷപ്പെട്ട് ആരോപണപ്രത്യാരോപണങ്ങള്‍ നടത്തുമ്പോഴും ഒച്ചപ്പാടുകളുടെ ലോകത്ത് നിന്ന് കുതറിമാറാന്‍ ചെറുശ്ശേരി ഉസ്താദ് ആഗ്രഹിച്ചു. എന്തിനും ഏതിനും നിലമറന്നുള്ള അഭിപ്രായങ്ങള്‍ പ്രകടനത്തില്‍ പിന്നാമ്പുറം നോക്കാതെയുള്ള തീരുമാനങ്ങളില്‍ നിന്നും കേവല വാചകകസര്‍ത്തുകളില്‍ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു അദ്ദേഹം. ഭൗതീകമായ ഒച്ചപ്പാടുകളില്‍ നിന്നും ഒഴിഞ്ഞിരിക്കുമ്പോഴും ആവശ്യമുളളിടത്ത് അദ്ദേഹം മുന്നില്‍ തന്നെയുണ്ടായിരുന്നു. സത്യത്തില്‍ അങ്ങോട്ടുപോയി അഭിപ്രായം പറയുന്നതിന് പകരം അഭിപ്രായങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും ശൈഖുനയെ തേടിയെത്തുകയായിരുന്നു പലരും. അഗാധമായ കര്‍മ്മ ശാസ്ത്ര ജ്ഞാനം, അന്യൂനമായ നീരക്ഷണ പാടവം, നേതൃ മികവ്,(www.evisionnews.in) പരലോക പണ്ഡിതന്റെ മുദ്രയായ വിനയം, ഒരു ആത്മ പ്രസ്ഥാന സാരഥിക്ക് വേണ്ട ആത്മാര്‍ത്ഥത, ലാളിത്യം, എളിമ, കളങ്കമറ്റ ആദര്‍ശവൃത്തി, ആദരവ്, കണിശമായ നിലപാടുകള്‍, അളന്നു മുറിച്ച സംസാരം, വിശാലമായ കാഴ്ചപ്പാട്, പക്വമായ തീരുമാനങ്ങള്‍, സദാനേരവും പുഞ്ചിരിക്കുന്ന മുഖഭാവം... എന്നിവയൊക്കെ ആ വ്യക്തിത്വത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു.

കാസര്‍കോട് സംഘടിപ്പിക്കുന്ന പരിപാടികളിലധികവും ഉസ്താദിന്റെ സാന്നിധ്യം പ്രകടമായിരുന്നു. ഏല്‍ക്കുന്ന പരിപാടികളില്‍ ഉസ്താദ് വന്നിരിക്കും. പ്രഭാഷണം എന്നതു കേള്‍വിയുടെ രസവും ത്രസിപ്പിക്കുന്ന ഗര്‍ജ്ജനങ്ങളും വികാരവായ്പുകളുമൊന്നുമല്ല, ആശയങ്ങളുടെ ആഴവും വാക്കുകളുടെ മാധുര്യവുമാണെന്ന് മനസിലാക്കിയത് ശൈഖുനയുടെ പ്രസംഗത്തില്‍ നിന്നായിരുന്നു. ശാന്തമായൊഴുകുന്ന അരുവിയെന്നപോലെ വാക്കുകളുടെ മാധുര്യവും രസവും താളവും അലിഞ്ഞു ചേര്‍ന്ന സൈനുല്‍ ഉലമയുടെ പ്രഭാഷണങ്ങള്‍ സദസിനെ അറിയാതെ ഇരുത്തിക്കളയും. ആനുകാലിക വിഷയങ്ങളെ കിതാബുകളുടെ പഴഞ്ചന്‍ ഇബാറത്തുകള്‍ക്ക് വ്യാഖ്യാനം ചെയ്യുന്ന പ്രഭാഷണമായിരുന്നു ശൈഖുനയുടേത്. നിലപാടുകളിലുറച്ചു നിന്ന് വജ്ര മൂര്‍ച്ചയോടെ, എന്നാല്‍ ശാന്ത ഗംഭീരമായ ആരോഹണ, അവരോഹണത്തോടെ ശൈഖുന പറയുമ്പോള്‍ സാധാരണക്കാര്‍ക്കു പോലും മനസിലായില്ല എന്ന തോന്നലുണ്ടാവുകയില്ല.

നികത്താനാവത്ത വിടവ്, പകരം വെക്കാനില്ലാത്ത വ്യക്തിത്വം എന്നൊക്കെ അനുസ്്മരണക്കുറിപ്പുകള്‍ക്ക് ഭംഗികൂട്ടാന്‍ പലരും കടമെടുക്കുന്നവാക്കാണ്. പക്ഷെ, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരെ കുറിച്ചെഴുതുമ്പോള്‍ ഇത്തരം വാക്കുകള്‍ക്ക് അര്‍ത്ഥമേറെയുണ്ടെന്ന് കരുതിപ്പോകുന്നു.(www.evisionnews.in) ഇല്ല, സമസ്തയുടെ ഒരു ജനറല്‍ സെക്രട്ടറിയല്ല വിടപറഞ്ഞത്. വിടപറഞ്ഞവരില്‍ അവസാനത്തെത് എന്നേ പറയാനാവൂ. ഈ വിടവിന് മറ്റൊരു നികത്തല്‍ ഉണ്ടാകുമെന്നത് തീര്‍ച്ച. പക്ഷെങ്കിലും സൈനുല്‍ ഉലമക്ക് പകരം... അദ്ദേഹത്തിന്റെ പരലോക ജീവിതം ധന്യമാക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ......
Tags

Post a Comment

0 Comments

Top Post Ad

Below Post Ad