കാസര്‍കോട് (www.evisionnews.in): അസുഖത്തെ തുടര്‍ന്ന് പ്ലസ്ടൂ വിദ്യാര്‍ത്ഥിനി മരിച്ചു. കുമ്പള മഹാത്മാ കോളജിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയും മൊഗ്രാല്‍ പുത്തൂര്‍ മൊഗറിലെ ഉമ്മര്‍ -സഫിയ ദമ്പതികളുടെ മകളുമായ ഖദീജത്ത് സൈഫ (17)യാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മംഗളൂരൂ ആശുപത്രിയിലായിരുന്നു അന്ത്യം.
ബുധനാഴ്ച രാത്രി തലവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനാല്‍ കഴിഞ്ഞ ദിവസമാണ് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയത്. സഹോദരങ്ങള്‍: ആഷിഖ്, ഷിബിലി. മയ്യിത്ത് ഉച്ചയോടെ കോട്ടക്കുന്ന് ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.
Keywords: Kasargod-news-obituary

Post a Comment
0 Comments