Type Here to Get Search Results !

Bottom Ad

മുസ്ലിം വനിതാ ജനപ്രതിനിധിയുടെ വീട്ടില്‍ ബിജെപി ആക്രമണം: മാതാപിതാക്കളെയും വെറുതെ വിട്ടില്ല


മംഗളൂരു (www.evisionnews.in): സംഘടിച്ചെത്തിയ നൂറോളം വരുന്ന ബിജെപി പ്രവര്‍ത്തകര്‍ മുസ്ലിം വനിതാ ജനപ്രതിനിധിയുടെ വീട് വളഞ്ഞു അക്രമിച്ചു. അക്രമത്തില്‍ ജനപ്രതിനിധിയുടെ മാതാപിതാക്കള്‍ക്കും മര്‍ദ്ദനമേറ്റു. ഞായറാഴ്ച രാത്രി പുത്തൂര്‍ താലൂക്കിലെ പള്ളത്തൂര്‍ കുണ്ടാപു ഗ്രാമത്തിലാണ് സംഭവം. 

പുത്തൂര്‍ താലൂക്ക് പഞ്ചായത്തംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ഫൗസിയയുടെ വീട്ടിലാണ് സംഘികളുടെ അക്രമണം നടന്നത്. ഇവരുടെ പിതാവ് ആലിക്കുഞ്ഞിയെയും മാതാവ് ബീഫാത്തിമയെയും മര്‍ദ്ദിച്ച അക്രമികള്‍ വീട്ടിലെ സാധനങ്ങള്‍ നശിപ്പിച്ചു. ജനലുകള്‍ തല്ലിത്തകര്‍ത്തു. അക്രമികളില്‍ചിലര്‍ കേരളത്തില്‍ നിന്നുള്ളവരാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വാഹനങ്ങളിലെത്തിയാണ് അക്രണം നടത്തിയത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെയാണ് ഫൗസിയ പരാജയപ്പെടുത്തിയത്. ഇതോടെയാണ് ഫൗസിയ സംഘികളുടെ കണ്ണിലെ കരടായി മാറുകയായിരുന്നു. ആക്രമണ സമയത്ത് ഫൗസിയയും ഭര്‍ത്താവും വീട്ടിലുണ്ടായിരുന്നില്ല. സാംപ്യ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

0 Comments

Top Post Ad

Below Post Ad