Type Here to Get Search Results !

Bottom Ad

കുടുംബ വഴക്ക്: ഭര്‍തൃസഹോദരനും ഭാര്യയും ചേര്‍ന്ന് യുവതിയെ ചവിട്ടിക്കൊന്നു

evisionnews

കുന്താപുരം (www.evisionnews.in): കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍തൃസഹോദരനും ഭാര്യയും ചേര്‍ന്ന് യുവതിയെ ചവിട്ടിക്കൊന്നു. ഞായറാഴ്ച നടന്ന കൊലയുടെ സംഭവം തിങ്കളാഴ്ച രാവിലെയാണ് പുറംലോകമറിഞ്ഞത്. കടലോര ഗ്രാമമായ ഗംഗോളിയിലാണ് സംഭവം. വിജയ് കാര്‍വിയുടെ ഭാര്യ ജ്യോതി (26) യാണ് മരിച്ചത്. 

ഞായറാഴ്ച വീട്ടില്‍ ഉടലെടുത്ത തര്‍ക്കത്തിനിടിയില്‍ ജ്യോതിക്ക് ചവിട്ടേല്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് അവശനിലയിലായ ജ്യോതിയെ മണിപ്പാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. വീട്ടില്‍ സംഘട്ടനം നടക്കുമ്പോള്‍ ജ്യോതിയുടെ ഭര്‍ത്താവ് കടലില്‍ മത്സ്യ ബന്ധനത്തിലായിരുന്നു. ഭര്‍തൃസഹോദരന്‍ ഗുരുരാഘവേന്ദ്രയും ഭാര്യ ദിവ്യയും ചേര്‍ന്നാണ് ജ്യോതിയെ മര്‍ദ്ദിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad