Type Here to Get Search Results !

Bottom Ad

കേന്ദ്രസര്‍വകലാശാല മെഡിക്കല്‍ കോളജ്: സര്‍വ്വകക്ഷി സംഘം ഡല്‍ഹിയിലേക്ക്

evisionnews
കാസര്‍കോട്:(www.evisionnews.in) കേന്ദ്ര സര്‍വകലാശാലയോടനുബന്ധിച്ച് മെഡിക്കല്‍ കോളജ്, ആസ്പത്രി, പി.ജി റിസര്‍ച്ച് സെന്റര്‍ എന്നിവ തുടങ്ങുന്നതിനാവശ്യമായ തുക പ്ലാനിംഗ് ബോര്‍ഡില്‍ നിന്ന് അനുവദിക്കുന്നതിനായി സര്‍വ്വകക്ഷി സംഘം ഡല്‍ഹിയിലേക്ക് പോകാന്‍ കാസര്‍കോട് പീപിള്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ജില്ലയിലെ എംപി, എംഎല്‍എമാര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, പീപിള്‍സ് ഫോറം പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന സംഘം മാര്‍ച്ച ആദ്യവാരത്തോടെ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെയും മാനവവിഭവ ശേഷിവകുപ്പ് മന്ത്രിയെയും കണ്ട് നിവേദനം നല്‍കാനാണ് തീരുമാനം. ഇതിന്റെ മുന്നോടിയായി വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടും നിവേദനവും തയാറാക്കാന്‍ 14ന് രാവിലെ പത്ത് മണിക്ക് പെരിയയില്‍ ചേരാനും യോഗത്തില്‍ തീരുമാനമായി. പി. കരുണാകരന്‍ എംപി അധ്യക്ഷത വഹിച്ചു. ഫോറം സെക്രട്ടറി പി വിജയന്‍ സ്വാഗതം പറഞ്ഞു. പ്രൊഫ വി ഗോപിനാഥന്‍, പ്രൊഫ ടി.സി മാധവപണിക്കര്‍, അഡ്വ വിജയന്‍ കോടോത്ത്്, വിപിപി മുസ്തഫ, അഡ്വ ഗോവിന്ദന്‍ പള്ളിക്കാല്‍, കെ.വി കുമാരന്‍, ഡോ എ.എന്‍ മനോഹരന്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad