ഉപ്പള:(www.evisionnews.in) മഞ്ചേശ്വരം മണ്ഡലത്തിലെ പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ 75 ലക്ഷം രൂപ ചെലവില്‍ 17 ഹൈടെക് ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതിയായതായി പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ അറിയിച്ചു. മംഗല്‍പാടി പഞ്ചായത്തിലെ ബന്തിയോട്, കൈക്കമ്പലെഫ്റ്റ്, കൈക്കമ്പ റൈറ്റ്, നയബസാര്‍, മംഗല്‍പാടി പഞ്ചായത്ത് ഓഫീസ് ജംഗ്ഷന്‍, മുട്ടം, കുമ്പള പഞ്ചായത്തിലെ മൊഗ്രാല്‍, കുമ്പള ടൗണ്‍, ബദിയടുക്ക റോഡ്, ആരിക്കാടി, തങ്ങള്‍ വീട് ജംഗ്ഷന്‍, മഞ്ചേശ്വരം പഞ്ചായത്തിലെ തൂമിനാട്, മഞ്ചേശ്വരം രാഗം, വോര്‍ക്കാടി പഞ്ചായത്തിലെ മജീര്‍പള്ളം, എന്‍മകജെ പഞ്ചായത്തിലെ പെര്‍ള, പുത്തിഗെ പഞ്ചായത്തിലെ സീതാംഗോളി, പൈവളിഗെ പഞ്ചായത്തിലെ പൈവളിഗെ, മീഞ്ച പഞ്ചായത്തിലെ മിയാപദവ് എന്നിവിടങ്ങളിലാണ് ആധുനിക രീതിയലുള്ള ബസ് ഷെല്‍ട്ടര്‍ സ്ഥാപിക്കുക. ഹൈടെക് ബസ് ഷെല്‍ട്ടര്‍ സ്ഥാപിക്കുന്ന ജില്ലയിലെ ആദ്യത്തെ മണ്ഡലമാണ് മഞ്ചേശ്വരം.
keywords :abdhul-razzak-mla-manjeshwaram


Post a Comment
0 Comments