വിദ്യാനഗർ :(www.evisionnews.in) കാസർകോട് ഗവ: കോളേജ് യൂണിയൻ 2015-16ന്റെ നേതൃത്വത്തിൽ നടത്തിയ ജിസികെ സോക്കർ ലീഗിൽ ടീം സിൻസ് 1956 സോക്കർസ് ജേതാക്കളായി. ഫൈനലിൽ ടീം വിളക്കിന്റെടിയെ പെനാൽട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് കിരീടം ചൂടിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടിയിരുന്നു. നേരത്തെ ക്വാളിഫയർ മത്സരങ്ങളിൽ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിയ ടീം വിളക്കിന്റടി ഒന്നാം സ്ഥാനക്കാരായ ബ്രിഡ്ജ് കലീഫയെ തോൽപ്പിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്. ലീഗിൽ നാലാം സ്ഥാനത്ത് എത്തിയ ടീം സിൻസ് 1956 സോക്കർസ് നാലാം സ്ഥനക്കാരായ കട്ടേൽ ഫ്രണ്ട്സിനേയും പിന്നീട് ബ്രിഡ്ജ് കലീഫയേയും തോൽപ്പിച്ചാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.
ടീം സിൻസ് 1956 സോക്കർസിന്റെ ക്യാപ്റ്റനും മൂന്നാം വർഷ ബി.എ അറബിക്ക് വിദ്യാർത്ഥിയുമായ അസീബാണ് ടൂർണമെന്റിലെ മികച്ച താരം. ബ്രിഡ്ജ് കലീഫ ടീമിന്റെ ക്യാപ്റ്റനും മൂന്നാം വർഷ ബി.കോം വിദ്യാർത്ഥിയുമായ സവാദ് ബി.എസ് ലീഗിലെ മികച്ച ഗോൾ സ്ക്കോറർ പട്ടം കൈപറ്റി. ടീം വിളക്കിന്റടിയിലെ ഗോൾ വല കാത്ത രണ്ടാം വർഷ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി മുനവ്വർ സാഹിദ് മികച്ച ഗോൾ കീപ്പറായി തെരെഞ്ഞെടുത്തു. ലീഗിലെ സയലന്റ് ടീമിനുള്ള അവാർഡ് ടീം കട്ടേൽ ഫ്രണ്ട്സ് സ്വന്തമാക്കി. സോക്കർ ലീഗ് കോളേജ് ഫിസിക്കൽ എജ്യൂക്കേഷൻ മേധാവി സിനി അബ്രഹാം ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫികൾ പ്രമുഖ മാധ്യമ പ്രവർത്തകൻ ടി.എ.ഷാഫി വിതരണം ചെയ്തു.

Post a Comment
0 Comments