Type Here to Get Search Results !

Bottom Ad

ബെദിരയില്‍ സമൂഹ വിവാഹം നാളെ സൈനുല്‍ ആബിദീന്‍ തങ്ങള്‍ നേതൃത്വം നല്‍കും

bedira

അണങ്കൂര്‍:(www.evisionnews.in) ബെദിര ലജ്‌നത്ത് മസാലിഹില്‍ മുസ്‌ലിമീന്‍ സംഘടനയുടെ ഒരു വര്‍ഷം നീണ്ടുനിന്ന വാര്‍ഷികാഘോഷ പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് നടത്തുന്ന സമൂഹ വിവാഹം ശനിയാഴ്ച
നടക്കും. വൈകിട്ട് നാലു മണിക്ക് ബിഎംസി ഇബ്രാഹിം നഗറില്‍ നടക്കുന്ന ചടങ്ങിന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ കാര്‍മികത്വം വഹിക്കും. ചടങ്ങില്‍ എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, മെട്രോ മുഹമ്മദ് ഹാജി, ഡോ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് മുഖ്യാതിഥിയായിരിക്കും. അഹമ്മദ് ദാരിമി, ബി.എം.എ മുഹമ്മദ് കുഞ്ഞി ഹാജി, ബിഎംസി കുഞ്ഞഹമ്മദ്, സി.എ അബൂബക്കര്‍ ഹാജി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹമീദ് ബെദിര, ബിഎംസി ബഷീര്‍, ബിഎംസി അബ്ബാസ്, ഹാരിസ് ബെദിര, എന്‍.എം സിദ്ദീഖ്, ബി.എച്ച് സൈനുദ്ദീന്‍, സലാഹുദ്ദീന്‍ വലിയവളപ്പ്്, ബി.എ അബൂബക്കര്‍, ബിഎച്ച് മുഹമ്മദ്, ഖാലിദ് ഹാജി ചാല, ബിഎസ് അബ്ദുല്ല, അബ്ദുല്‍ റസാഖ്, സിഎ അബ്ദുല്ലക്കുഞ്ഞി, ബി.എ അബ്ദുല്ല സുല്‍ത്താന്‍ നഗര്‍, ഹസന്‍ ഹാജി ചാല, എ.എ അബ്ദുല്‍ റഹ്്മാന്‍, എ അബ്ദുല്‍ റഹ്്മാന്‍ കുഞ്ഞ്, സിഎ മുഹമ്മദ് സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad