Type Here to Get Search Results !

Bottom Ad

മതമൈത്രിയുടെ സന്ദേശവുമായി ക്ഷേത്രഭാരവാഹികള്‍ ഇക്കുറിയും ഉറൂസിനെത്തി

മഞ്ചേശ്വരം:(www.evisionnews.in)ഉദ്യാവാര്‍ സയ്യിദ്ശഹീദ് വലിയുല്ലാഹി ഉറുസില്‍ പൂത്തുലുയുന്ന മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശവും സൗരഭ്യവും അസഹിഷ്ണുതക്കെതിരെ സഹിഷ്ണുതയുടെ വാതില്‍ തുറക്കുന്നു.അധികൃത കേന്ദ്രങ്ങളുടെ ഭൂപടത്തില്‍ വര്‍ഗ്ഗിയ ധ്രുവീകരണം നടന്ന മണ്ണിലാണ് നുറ്റാണ്ടുകളായി ഹൈന്ദവ-മുസ്ലിം ഐക്യത്തിന്റെ നൂറുപൂക്കള്‍ വിരിയുന്നത്.ഈ പള്ളിയില്‍ നടക്കുന്ന ഉറൂസിന് നൂറ്റാണ്ടുകളായി സമീപത്തെ ക്ഷേത്രഭാരവാഹികള്‍ എത്തിയപ്പോള്‍ മുടക്കം കൂടാതെ ഇക്കുറിയും അവരെ ഇളനീരും ചീരണിയും നല്‍കി ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ നെഞ്ചോട് ചേര്‍ത്ത് സ്വീകരിച്ചു.

വ്യാഴാഴ്ചയാണ് ക്ഷേത്രഭാരവാഹികള്‍ ഉറൂസ് നഗരിയിലെത്തിയയത്.800 വര്‍ഷത്തോളമായി തുടര്‍ന്ന് വരുന്ന സൗഹാര്‍ദ്ദത്തിന്റെ ഭാഗമായിട്ടായിരുന്നു ഈചടങ്ങ്. 
ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ അത്താഉള്ള തങ്ങള്‍, ഖാദര്‍ ഫാറൂഖ്, മോണുഹാജി, പള്ളിക്കുഞ്ഞി ഹാജി, ടി.എ ഹനീഫ് എന്നിവര്‍ സ്വീകരിച്ചു.ക്ഷേത്രകമ്മിറ്റി ഭാരവാഗികളായ മഞ്ജുഭണ്ഡാരി, കൃഷ്ണഭട്ട്, രാജ വെളിച്ചപ്പാട്, മുണ്ട്യത്തായ വെളിച്ചപ്പാട്, കൃഷ്ണ ശിവപ്രഭ, രാഘവ എന്നിവരുടെ നേതൃത്വത്തിലാണ് ഉറൂസിനെത്തിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad