Type Here to Get Search Results !

Bottom Ad

റാങ്ക് ജേതാക്കളെ യുഎഇ കുണിയ മഹല്‍ വാട്സ്സപ്പ് ഗ്രൂപ്പ് അനുമോദിച്ചു


കാസര്‍കോട്: (www.evisionnews.in) സമസ്ത എഴാം ക്ലാസ്സ് പൊതു പരീക്ഷയില്‍ കാസര്‍കോട് ജില്ലയില്‍ ഒന്നാം റാങ്ക് നേടിയ കുണിയ മിഫ്താഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി മദ്രസയിലെ ജുമാന മുഹമ്മദ് അഹ്മദിന് യു.എ. ഇ കുണിയ മഹല്‍ നിവാസികളുടെ വാട്സ്സപ്പ് ഗ്രൂപ്പ് അനുമോദിച്ചു. 

അവാര്‍ഡ് ദാനവും സ്വര്‍ണ്ണ നാണയവും ജമാഅത്ത് ഖത്തീബ് അബ്ദുല്‍ ഖദിര്‍ ബാഖവി നദ്‌വി നല്‍കി . പൊതു പരീക്ഷയില്‍ മദ്രസയില്‍ നിന്ന് ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കുള്ള ക്യാഷവാര്‍ഡ് ഗ്രൂപ്പ് പ്രധിനിധി ബഷീര്‍ ടി കെ, മനാഫ് സൗത്ത് ഹില്‍ എന്നിവര്‍ നല്‍കി.

ഹയര്‍ സെക്കണ്ടറി പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിനുള്ള അവാര്‍ഡ് സദര്‍ മുഅല്ലിം നിര്‍വഹിച്ചു. ജമാഅത്ത് പ്രസിഡന്റ് കെ എസ് മുഹമ്മദ് ഹാജി സംസാരിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad