Type Here to Get Search Results !

Bottom Ad

പൊവ്വല്‍ യുപിസ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തണം : പ്രതിഷേധ ധര്‍ണ്ണ തുടങ്ങി


പൊവ്വല്‍ :(www.evisionnews.in) നൂറ് വര്‍ഷം കാലം പഴക്കമുളള പൊവ്വല്‍ ജി യു പി എസ് മുളിയാര്‍ മാപ്പിള സ്‌കൂളിനെ ഹൈസ്‌കൂളായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സമാന്‍ സ്‌പോര്‍ട്ടിംങ് പൊവ്വലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണയ്ക്ക് തുടക്കമായി. നാല് ദിനങ്ങളിലായി പൊവ്വലില്‍ വെച്ച് നടക്കുന്ന പ്രതിഷേധ ധര്‍ണ്ണയില്‍, ഒപ്പ് ശേഖരണം നടത്തി മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും മുമ്പാകെ സമര്‍പ്പിക്കും. ധര്‍ണ്ണ സമരം പ്രഥമ എല്‍ ബി എസ് പ്രിന്‍സിപ്പള്‍ എം എ മുളിയാര്‍  ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ബാത്തിഷ പൊവ്വല്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പി ടി എ പ്രസിഡന്റ് എ കെ യൂസഫ്, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, എസ് എം മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹിമാന്‍ നെല്ലിക്കാട്, ഹമീദ് കരമൂല,അഷ്‌റഫ് ബേഞ്ചികോര്‍ട്ട്, അബ്ദു റഹിമാന്‍, സഫ്‌വാന്‍ പൊവ്വല്‍, ഇര്‍ഷാദ് കോട്ട, അബ്ദുല്‍ റഹിമാന്‍ പൈക്ക, ജൂനൈദ്, ഷെരീഫ്, ശംസീര്‍ തുടങ്ങിയവര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad