Type Here to Get Search Results !

Bottom Ad

കുഞ്ചാര്‍ കൊറത്തിക്കുണ്ട്‌ പാലം പുനര്‍ നിര്‍മ്മാണത്തിന് 7.15 കോടി രൂപയുടെ ഭരണാനുമതി


ബദിയടുക്ക: (www.evisionnews.in) നീര്‍ച്ചാല്‍ -കോട്ടക്കണ്ണി -മധൂര്‍ റോഡിലെ കുറത്തിക്കുണ്ട് പാലത്തിന് ഒടുവില്‍ ശാപമോക്ഷം. പഴകി ദ്രവിച്ച ഈ പാലം പുനര്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ 7.15 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കിയതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു.

നബാര്‍ഡിന്റെ സഹായത്തോടെയാണ് പാലം പുനര്‍ നിര്‍മ്മിക്കുന്നത് നബാര്‍ഡിന്റെ വിഹിതമായി 5.72 കോടി രൂപ ലഭിക്കും. ബാക്കി തുക സംസ്ഥാന സര്‍ക്കാറിന്റെ വിഹിതമാണെന്ന് എം.എല്‍.എ പറഞ്ഞു. പഴകി ദ്രവിച്ച കൊറത്തിക്കുണ്ട് പാലം പുനര്‍ നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിര്‍മ്മാണം ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്നും എന്‍.എ നെല്ലിക്കുന്ന് പറഞ്ഞു.


Keywords: Kasaragod-news-kunjar-mla

Post a Comment

0 Comments

Top Post Ad

Below Post Ad