കാസര്‍കോട് (www.evisionnews.in): കറന്തക്കാട് ദേശീയപാതയില്‍ അപകടത്തില്‍പെട്ട ലോറിയില്‍ നിന്ന് ബിയര്‍കുപ്പികള്‍ കൈക്കലാക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ 1.45 മണിയോടെയാണ് ഒരാളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്.
ബിയറുകളുമായി കണ്ണൂരിലേക്ക് പോവുകയായിരുന്ന ലോറിയും പിറകിലുണ്ടായിരുന്ന മണല്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ പിറകുവശം തകര്‍ന്ന് ബിയര്‍ ബോക്‌സുകള്‍ പുറത്തേക്ക് ചിതറിയ നിലയിലായിരുന്നു. ഇതില്‍ നിന്ന് ബിയര്‍കുപ്പികളെടുക്കാന്‍ ചിലര്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വാക്കേറ്റമുണ്ടായി. വിവരമറിഞ്ഞെത്തിയ പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാനായി ലാത്തി വീശുകയായിരുന്നു.
Keywords; Kasaragod-news-lorry-accident-police01


Post a Comment
0 Comments