ന്യൂഡല്‍ഹി (www.evisionnews.in): ജനുവരി ഒന്നു മുതല്‍ പാര്‍ലമെന്റിലെ ഭോജനശാലയില്‍ വിലയിളവുണ്ടാവില്ലെന്ന് ലോക്‌സഭ സെക്രട്ടേറിയേറ്റ് അറിയിച്ചു. ആറു വര്‍ഷത്തിന് ശേഷമാണ് നിരക്കുകള്‍ പുതുക്കുന്നത്. ലോക്‌സഭ രാജ്യസഭ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ സന്ദര്‍ശകര്‍ എന്നിവര്‍ക്കും പുതുക്കിയ നിരക്കുകള്‍ ബാധകമായിരിക്കും.
18 രൂപ മാത്രം ഈടാക്കിയിരുന്ന വെജ് താലിക്ക് ഇനി മുതല്‍ 30 രൂപ നല്‍കണം. 33 രൂപയ്ക്ക് ലഭിച്ചിരുന്ന മാംസാഹാരത്തിന്റെ പുതിയ വില 60 രൂപയാണ്. 61 രൂപയ്ക്ക് ലഭിച്ചിരുന്ന ത്രീ കോഴ്‌സ് മീല്‍സിന് 90ഉം 29 രൂപയുടെ കോഴിക്കറിക്ക് 40ഉം ഈടാക്കും.
39 പാര്‍ലമെന്റ് ഭോജനശാലയിലെ നിരക്കുകള്‍ കാലാകാലങ്ങളായി മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാണ്. ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ പാര്‍ലമെന്റ് ഭക്ഷണ കമ്മിറ്റിയോട് ഇക്കാര്യം പരിശോധിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം, ലാഭമോ നഷ്ടമോ ഇല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കാമെന്ന് തീരുമാനമെടുക്കുകയായിരുന്നു ലോക്‌സഭ സെക്രട്ടേറിയേറ്റ് കുറിപ്പില്‍ അറിയിച്ചു.
വിഭവങ്ങള്‍ തയാറാക്കാന്‍ ചെലവാകുന്ന അതേ തുക ഈടാക്കാനാണ് കമ്മിറ്റി തീരുമാനിച്ചത്. ഭക്ഷണം പാഴാകുന്നത് തടയാനും ചെലവ് കുറയ്ക്കുന്നതിനുമായി പ്രതിദിനം തയാറാക്കുന്ന വിഭവങ്ങളുടെ എണ്ണത്തിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്.
Keywords; Kasaragod-news-mp-parlament-

Post a Comment
0 Comments