തിരുവനന്തപുരം (www.evisionnews.in): വിവിധ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഹാജര്‍ അടിസ്ഥാനത്തിലും സ്ഥാനക്കയറ്റം സേവനം വിലയിരുത്തിയുമാകണമെന്നു 10മത് ശമ്പള പരിഷ്‌കരണ കമ്മിഷന്റെ രണ്ടാം റിപ്പോര്‍ട്ട്. അവധി ദിനങ്ങള്‍ കുറയ്ക്കണമെന്നും ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മുകള്‍ തട്ടില്‍ സംവിധാനമുണ്ടാകണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. സര്‍ക്കാര്‍ സര്‍വീസ് ഉടച്ചുവാര്‍ക്കാനുള്ള നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ഇന്നലെ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു സമര്‍പ്പിച്ചു. കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി കെ.വി. തോമസ്, അംഗം അഡ്വ: ടി.വി. ജോര്‍ജ് എന്നിവരും പങ്കെടുത്തു.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് സെക്രട്ടേറിയറ്റിലേക്കും വ്യാപിപ്പിക്കണം, സെക്രട്ടേറിയറ്റിലെ തസ്തികകള്‍ നിലനിര്‍ത്തണം, ഡെപ്യൂട്ടേഷന്‍ വ്യവസ്ഥകള്‍ അവസാനിപ്പിക്കണം, ഹാജര്‍ നിര്‍ബന്ധമാക്കണം, എല്ലായിടത്തും പഞ്ചിംഗ്, ജീവനക്കാര്‍ നേരത്തേ പോയാലും വരാതിരുന്നാലും ശമ്പളം പിടിച്ചുവെക്കും, നിലവിലുള്ള 25 പൊതുഅവധി 15 ആയും 10 നിയന്ത്രിതാവധി അഞ്ചായും കുറയ്ക്കണം, പൊതുഅവധിക്കു മുന്നിലും പിന്നിലും പ്രഖ്യാപിക്കുന്ന അവധിദിനങ്ങളെ നിയന്ത്രിതാവധിയായി കണക്കാക്കണം തുടങ്ങിയവയാണ് റിപ്പോര്‍ട്ടിലെ വ്യവസ്ഥകള്‍.
Keywords; Kasaragod-news

Post a Comment
0 Comments