കാസര്‍കോട്:(www.evisionnews.in) വാണിജ്യ നികുതി വകുപ്പിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുതിന്റെ ഭാഗമായി നികുതി വെട്ടിപ്പ് തടയുന്നതിന് നികുതി വെട്ടിപ്പ് സംബന്ധിച്ചുളള വിവരം കൈമാറുന്ന വ്യക്തികള്‍ക്ക് പാരിതോഷികം നല്‍കുന്ന പദ്ധതി ആരംഭിച്ചു.
വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുകളും മറ്റു വിവരങ്ങളും നികുതി വകുപ്പ് രഹസ്യമായി സൂക്ഷിക്കും കാസര്‍കോട് ജില്ലയിലെ നികുതി വെട്ടിപ്പ് സംബന്ധിച്ചുളള വിവരങ്ങള്‍ വാണിജ്യ നികുതി ഇന്‍സ്‌പെക്ടിംഗ് അസിസ്റ്റന്റ് കമ്മീഷണര്‍ (ഇന്റലിജന്‍സ്), വാണിജ്യ നികുതി വകുപ്പ് കാര്യാലയം, റെയില്‍വെ സ്റ്റേഷന്‍ റോഡ്, തായലങ്ങാടി, കാസര്‍കോട് എന്ന വിലാസത്തില്‍ അറിയിക്കാം. ഫോണ്‍ നമ്പര്‍ 9447786381.

Post a Comment
0 Comments