Type Here to Get Search Results !

Bottom Ad

എന്‍.എസ്.എസുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കും -കുമ്മനം


കോട്ടയം (www.evisionnews.in): എന്‍.എസ്.എസുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍. ബി.ജെ.പിയ്ക്കുള്ളില്‍ ആരെങ്കിലും എന്‍.എസ്.എസിനെ വേദനിപ്പിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അതു പരിശോധിക്കും. എന്‍.എസ്.എസുമായി നല്ലബന്ധം തുടരാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മന്നംജയന്തി പ്രമാണിച്ച് ചങ്ങനാശേരിയിലെ10 എന്‍.എസ്.എസ് ആസ്ഥനത്ത് സന്ദര്‍ശനം നടത്തവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സമാധിക്കടുത്തുവെച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കുമ്മനം ചര്‍ച്ച നടത്തി. 

അതിനിടെ ബി.ജെ.പിയിലെ ഒരു വിഭാഗം എന്‍.എസ്.എസിനെ നിരന്തരം ആക്ഷേപിക്കുകയാണെന്ന് സുകുമാരന്‍ നായര്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് കുമ്മനത്തെ അതൃപ്തി അറിയിക്കുകയും ചെയ്തു.

കാവി ഉടുത്തുകൊണ്ട് എന്‍.എസ്.എസിനെ കാവി പുതപ്പിക്കാമെന്ന് ആരും കരുതേണ്ടെന്ന് കഴിഞ്ഞദിവസം സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. ബി.ജെ.പിക്കാര്‍ എന്‍.എസ്.എസിനെക്കുറിച്ച് പഠിക്കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്‍.എസ്.എസിനോട് ശത്രുതപുലര്‍ത്തുന്ന ബി.ജെ.പി നേതാക്കളെ തിരുത്താന്‍ നേതൃത്വം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Keywords; changanasseri-news-rss-nss-bjp-kummanam

Tags

Post a Comment

0 Comments

Top Post Ad

Below Post Ad