Type Here to Get Search Results !

Bottom Ad

ജില്ലാതല ഖുര്‍ആന്‍ പാരായണ മത്സരം നാളെ

കാസര്‍കോട്:(www.evisionnews.in) വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ ഫെബ്രുവരി 13,14 തീയ്യതികളില്‍ കോഴിക്കോട് സ്വപ്‌ന നഗരിയില്‍ സംഘടിപ്പിക്കു അന്താരാഷ്ട്ര ഖുര്‍ആന്‍ സമ്മേളനത്തിന്റെ ഭാഗമായി ഐ.എസ്.എം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാതല ഖുര്‍ആന്‍ പാരായണ മല്‍സരം 2016 ജനുവരി 3 ഞായര്‍ വൈകുേരം 4.30 മണി മുതല്‍ രാത്രി 9.30 വരെ കാസര്‍കോട് സന്ധ്യാരാഗം ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും. എന്‍.എ. നെല്ലിക്കുന്ന എം.എല്‍.എ ഉല്‍ഘാടനം ചെയ്യും.

മുജാഹിദ് ദഅ്‌വ സമിതി ജില്ലാ ചെയര്‍മാന്‍ എം. മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിക്കും.ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളില്‍ തജ്‌വീദ് അടിസ്ഥാനമാക്കിയാണ് മല്‍സരം. 

ഐ.എസ്.എം ജില്ലാ പ്രസിഡന്റ് റഷീദ് അണങ്കൂര്‍, സെക്രട്ടറി നൂറുല്‍ ഇംതിയാസ്, ശരീഫ് തളങ്കര, ശാക്കിര്‍ സ്വലാഹി പ്രസംഗിക്കും. ദഅ്‌വ സമിതി ജില്ലാ കവീനര്‍ ബഷീര്‍ കൊമ്പനടുക്കം സമ്മാനദാനം നിര്‍വഹിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad