Type Here to Get Search Results !

Bottom Ad

മധുര സ്മരണകളുമായി അവര്‍ ഒത്തുകൂടി


തളങ്കര: (www.evisionnews.in)  13 വര്‍ഷം മുമ്പ് തങ്ങളുടെ കലാലയത്തിലേക്ക് നടന്നടുത്ത ദിനത്തിന്റെ മധുര സ്മരണകളുമായി മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി മൂന്നാം ബാച്ച് 'ത്വയ്ബ' കൂട്ടായ്മയിലെ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി. 
തളങ്കര മാലിക് ദീനാറില്‍ നടന്ന സംഗമം ബാച്ച് പ്രസിഡണ്ട് സ്വലാഹ് ഹുദവി അല്‍ മാലികിയുടെ അധ്യക്ഷതയില്‍ സെക്രട്ടറി ഇബ്രാഹിം ഖലീല്‍ ഹുദവി അല്‍മാലികി പള്ളം ഉദ്ഘാടനം ചെയ്തു.
ജനുവരി 9, 10 തീയതികളിലായി മാലിക് ദീനാര്‍ അക്കാദമിയില്‍ സംഘടിപ്പിക്കുന്ന ദാറുല്‍ ഹുദാ ദേശീയ കലോത്സവം  'സിബാഖി'ന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സിനാന്‍ നെക്രാജെ സ്വാഗതവും നാഫിഅ് ഹുദവി അല്‍മാലികി അങ്കോല നന്ദിയും പറഞ്ഞു.

Keywords: Thalangara, Kalalayam, Malik Deenar Islamic Academy, Twaiba, Third batch, President, Secretary, National art fest  

Post a Comment

0 Comments

Top Post Ad

Below Post Ad