Type Here to Get Search Results !

Bottom Ad

കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം നാളെ


കാസര്‍കോട് : (www.evisionnews.in) 56ാമത് കേരള സ്‌കൂള്‍ കലോത്സവത്തിനു മുന്നോടിയായുള്ള കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം തിങ്കളാഴ്ച്ച തുടങ്ങും. കാസര്‍കോട് ഗവ : ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ , കാസര്‍കോട് നഗരസഭ , കാസര്‍കോട് ചിന്മയ വിദ്യാലയം എന്നിവിടങ്ങളിലായി സജ്ജീകരിച്ച എട്ടു വേദികളിലായാണ് ഇത്തവണ കലാമത്സരങ്ങള്‍ നടക്കുക . ചന്ദ്രഗിരി , പയസ്വിനി , മധുവാഹിനി , നേത്രാവതി , പെരിയാര്‍, കാവേരി, കബനി എന്നീ നദികളുടെ പെരുകളാണ് ഓരോ വേദികള്‍ക്കും നല്കീട്ടുള്ളത്. ഇന്ന് (04-01-16) സ്‌റ്റേജിതര മത്സരങ്ങളും അഞ്ചു മുതല്‍ എട്ടു വരെ സ്‌റ്റെജിനങ്ങള്മാണ് നടക്കുക. ജില്ലയിലെ 4426 വിദ്യാര്‍ഥികളാണ് മത്സരത്തിനായി മാറ്റുരക്കുക. 298 മത്സരഇനങ്ങളാണ് ഉള്ളത്. ചൊവ്വാഴ്ച പകല്‍ മൂന്നു മണിക്ക് പ്രധാനവേദിയില്‍ നടക്കുന്ന ചടങ്ങില്‍ കലോത്സവം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും. എട്ടിന് വൈകീട്ട് അഞ്ചുമണിക്ക് നടക്കുന്ന സമാപനസമ്മേളനം പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്യും.

Post a Comment

0 Comments

Top Post Ad

Below Post Ad