Type Here to Get Search Results !

Bottom Ad

പത്താന്‍കോട്ടില്‍ ഒരു ഭീകരനെ കൂടി വധിച്ചു: ഏറ്റുമുട്ടല്‍ തുടരുന്നു


പഞ്ചാബ്: (www.evisionnews.in) പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ശക്തമായ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ കൂടി വധിച്ചു. താവളത്തിനടുത്ത് ഒരു ഭീകരന്‍ കൂടി ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് എന്‍എസ്ജി കമാന്‍ഡോകള്‍ കെട്ടിടം വളഞ്ഞിരിക്കുകയാണ്. ഇയാളെ ജീവനോടെ പിടിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. കൂടുതല്‍ ഭീകരര്‍ വ്യോമസേനാ താവളത്തിനു സമീപം ഒളിച്ചിരിപ്പുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്.

ശനിയാഴ്ച്ച തുടങ്ങിയ ഏറ്റുമുട്ടലിനിടെ ഇതുവരെ ഏഴു സൈനികരാണ് രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞത്. മൂന്നുപേര്‍ ഇന്നലെയും നാലു പേര്‍ ഇന്നും ജീവത്യാഗം ചെയ്തു. മലയാളിയായ നിരഞ്ജന്‍ കെ കുമാറും ഇവരില്‍ ഉള്‍പ്പെടുന്നു. ഇന്നു രാവിലെ പുനഃരാരംഭിച്ച തെരച്ചിലിനിടെ കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തില്‍നിന്ന് ഗ്രനേഡ് മാറ്റുന്നതിനിടെ പൊട്ടിത്തെറിച്ചാണ് നിരഞ്ജന് ജീവന്‍ നഷ്ടമായത്. അഞ്ച് ഭീകരരെ ഇന്നലെ സൈന്യം വധിച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad