പരവനടുക്കം: (www.evisionnews.in) നമ്മുടെ മനസ്സിലെ കല്മഷം കഴുകി കളയുന്ന അമൃതവര്‍ഷമാകണം കലയെന്ന് പ്രശസ്ത സീരിയല്‍ നടന്‍ ഇല്ലിക്കെട്ട് നമ്പൂതിരി. കലാവാസന ഇല്ലാത്തവരില്‍ അടിച്ചേല്‍പ്പിക്കാനുള്ള രക്ഷിതാക്കളുടെ നെട്ടോട്ടമാണ് ഇന്ന് കണ്ടു വരുന്നത്. തപസ്യ കലാ സാഹിത്യവേദി ശംഭുനാട് യൂണിറ്റിന്റെ കലാവൈഭവം പരിപാടി ഉദഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയര്‍മാന്‍ ഡോ.മേലത്ത് ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. തപസ്യ സംസ്ഥാന സമിതി അംഗം സുകുമാരന്‍ പെരിയച്ചൂര്‍ യൂണിറ്റ് പ്രഖ്യാപനം നടത്തി. ജില്ലാ സംഘടനാ സെക്രട്ടറി രാജേഷ് പുതിയകണ്ടം, ഖജാന്‍ജി കെ.സി.മേലത്ത് സംസാരിച്ചു.
പുതിയ ഭാരവാഹികളായി ഡോ.ചന്ദ്രശേഖരന്‍ മേലത്ത്, ശശിധരന്‍.കെ കൈന്താര്‍ (രക്ഷാധികാരികള്‍), ശ്രിവിദ്യാ ശശിധരന്‍ (പ്രസിഡന്റ്), പി.എന്‍.പൊന്നപ്പന്‍ (വൈ.പ്രസിഡന്റ്), എന്‍.പി.പവിത്രന്‍ (സെക്രട്ടറി), കെ.സ്മിതാ കുമാരി (ജോ.സെക്രട്ടറി), നാരായണന്‍ കൈന്താര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു


Post a Comment
0 Comments