കാസര്‍കോട്: (www.evisionnews.in) ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. എ പി അബ്ദുല്‍വഹാബ് നയിക്കുന്ന ജനജാഗ്രത യാത്ര വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ ഐഎന്‍എല്‍ കണ്‍വന്‍ഷന്‍ നഗരസഭയിലെ 3, 35 വാര്‍ഡുകളില്‍ നിന്ന് ഐഎന്‍എല്‍ പിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ ഹാരിസ് ബെന്നി, ഹനീഫ അടുക്കത്ത്ബയല്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി. നഗരസഭ മുന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കൊപ്പല്‍ അബ്ദുല്ലയെ ആദരിച്ചു. നുള്ളിപ്പാടി ജില്ലാ ഓഫിസില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ കണ്ടാളം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡന്റ് ഉമൈര്‍ തളങ്കര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, സുബൈര്‍ പടുപ്പ്, മുസ്തഫ തോരവളപ്പ്, സി എം എ ജലീല്‍, സഫറുള്ള ഹാജി പട്ടേല്‍, ഖലീല്‍ എരിയാല്‍, കുഞ്ഞാമു നെല്ലിക്കുന്ന്, നൗഷാദ് എരിയാല്‍, അഷ്‌റഫ് തളങ്കര, ശഫാഫ് ബങ്കരക്കുന്ന് സംസാരിച്ചു.

Post a Comment
0 Comments