Type Here to Get Search Results !

Bottom Ad

ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് പതിപ്പ്: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി


കൊച്ചി (www.evisionnews.in): മലയാളത്തില്‍ ഏറെ പ്രേക്ഷകശ്രദ്ധനേടിയ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് പതിപ്പിന്റെ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 'ബാംഗ്ലൂര്‍ നാട്കര്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആബ്യ, ബോബി സിംഹ, റാണാ ദഗ്ഗുപതി, ശ്രീവിദ്യ, സാമന്ത തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിടുന്നത്. ബൊമ്മറില്ലു ഭാസ്‌കറാണ് തമിഴിലും തെലുങ്കിലും ചിത്രത്തിന്റെ സംവിധായകന്‍. 

പി.വി.പി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുക. ഗോപി സുന്ദറാണ് തമിഴ്, തെലുങ്ക് പതിപ്പുകളുടെയും സംഗീത സംവിധായകന്‍. കെ.വി ഗുഹനാണ് ഛായാഗ്രഹണം. 2014ലാണ് മലയാളത്തില്‍ ബാംഗ്ലൂര്‍ ഡെയ്‌സ് റിലീസ് ചെയ്തത്. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നിത്യമേനോന്‍, പാര്‍വ്വതി, നസ്രിയ നസീം, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad