പുതുവര്‍ഷത്തില്‍ നടന്‍ മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്നത് ദേശീയ പുരസ്‌കാര ജേതാവും തമിഴിലെ മുന്‍നിര സംവിധായകരിലൊരാളുമായ റാമിന്റെ ചിത്രത്തില്‍. പേരന്‍പ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ജനുവരി ആറിന് കൊടൈക്കനാലില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ജലിയാണ് ചിത്രത്തിലെ നായിക. ബാലതാരം സാധനയും ഒപ്പമുണ്ട്.
റാം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ നിര്‍ണായക കഥാപാത്രമായിരിക്കും എന്നാണ് നിഗമനം. എന്‍എ മുത്തുകുമാറിന്റെ വരികള്‍ക്ക് യുവന്‍ശങ്കര്‍ രാജയാണ് സംഗീതം പകരുന്നത്.
കെ മധുവിന്റെ മൗനം സമ്മതം എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി തമിഴില്‍ അഭിനയിക്കുന്നത്. അഴകന്‍, ദളപതി, ,കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്നീ ചിത്രങ്ങളിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്.2010-ല്‍ പുറത്തിറങ്ങിയ വന്ദേമാതരം എന്ന ചിത്രമാണ് മമ്മൂട്ടിയുടെ അവസാന തമിഴ് ചിത്രം.


Post a Comment
0 Comments