പൊവ്വല്‍ : (www.evisionnews.in) ജി യു പി സ്‌കൂള്‍ മുളിയാര്‍ മാപ്പിള ഹൈസ്‌കൂളായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സമാന്‍സ് സ്‌പോര്‍ടിംങ് പൊവ്വല്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണ്ണ രണ്ടാം ദിവസത്തിലേക്ക്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് മുമ്പില്‍ പല തവണയായി നിവേദനം നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടാവാത്തത് കൊണ്ട് നാട്ടുകാരുടെ ഭാഗത്ത് നിന്നും പ്രതിഷേധം ശക്തമായി. രണ്ടാം ദിവസ ധര്‍ണ്ണയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബഫേ സപ്ലൈ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സമരപന്തലില്‍ എത്തിച്ചേര്‍ന്നു. മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും നല്‍കുന്ന ഒപ്പ് ശേഖരണത്തന്റെ ഉദ്ഘാടനവും ധര്‍ണ്ണയുടെ രണ്ടാം ദിവസ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെളളിപ്പാടി നിര്‍വ്വഹിച്ചു.
ക്ലബ്ബ് പ്രസിഡന്റ് ബാത്തിഷ പൊവ്വല്‍ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ ബി ഷാഫി, പി ടി എ പ്രസിഡന്റ് എ കെ യൂസഫ്, എ പി ഹസൈനാര്‍, കെ പി ഹമീദ്, ജമാഅത്ത് പ്രസിഡന്റ് എം അബ്ദുല്ല കുഞ്ഞി ഹാജി, ഉമ്പായി മാസ്തിക്കുണ്ട്, ഹാരിസ് നെല്ലിക്കാട്, താജുദ്ദീന്‍ അമ്മംഗോഡ്, ഹമീദ് കരമൂല, ബഫേ സപ്ലൈ അസോസിയേഷന്‍ ജില്ലാ ഭാരവാഹികളായ ജാസര്‍ പൊവ്വല്‍, അഷ്‌റഫ് കാരക്കാട്, ബദ്‌റുദ്ദീന്‍ എം പി എന്നിവര്‍ സംസാരിച്ചു.


Post a Comment
0 Comments