കാസര്‍കോട്:(www.evisionnews.in) മാപ്പിളകലാ അക്കാദമിയുടെ വിദ്യാര്‍ത്ഥി കൂട്ടായിമയായ ഇശല്‍കൂട്ടം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവാചക പ്രകീര്‍ത്തന ഗാന മത്സരം സംഘടിപ്പിക്കുന്നു.2016 ജനുവരി 16ന് കാസര്‍കോട് വനിതാഭവനിലാണ് മത്സരം.
മലയാളത്തിലുള്ള മദ്ഹ് ഗാനങ്ങളാണ് മത്സരത്തില്‍ ആലപിക്കേണ്ടത്.18 വയസ്സ് വരെ പ്രായമുള്ളവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടാവുക.കൂടുതല്‍ വിവരങ്ങള്‍ക്ക് മുര്‍ഷിദ് :9809901110, സാഹിദ് : 8281749421, ഷാനിഫ് : 8129203818 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
ജില്ലാ നേതൃയോഗം മാപ്പിളകലാ അക്കാദമി സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാര്‍ ഉദ്ഘാടനം ചെയ്തു. ഇശല്‍കൂട്ടം ജില്ലാ പ്രസിഡണ്ട് മുര്‍ഷിദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. മാപ്പിളകലാ അക്കാദമി ജില്ലാസെക്രട്ടിമാരയ എം.എ നജീബ്, റൗഫ് ബായിക്കര, കാസര്‍കോട് ചാപ്റ്റര്‍ പ്രസിഡണ്ട് ഹാശിം ബംബ്രാണി, സ്വഫ്‌വാന്‍ ചെടേക്കാല്‍, ഖാലിദ് ഷാന്‍, അജ്മല്‍ മിര്‍ഷാന്‍, അലി ഹൈദര്‍, ഉവൈസ് ആലംപാടി, റാഷിദ്, മുന്‍സിര്‍, മുഖ്താര്‍, അബ്ദദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി മുനവ്വര്‍ സാഹിദ് സ്വാഗതവും ട്രഷറര്‍ ഷാനിഫ് നെല്ലിക്കട്ട നന്ദിയും പറഞ്ഞു.
Keywords: Kasaragod-news-ishal-compitation-
Keywords: Kasaragod-news-ishal-compitation-

Post a Comment
0 Comments