Type Here to Get Search Results !

Bottom Ad

സബ്‌സിഡിരഹിത പാചകവാതക സിലിണ്ടറിന് 50 രൂപ കൂട്ടി


ന്യൂഡല്‍ഹി (www.evisionnews.in); സബ്‌സിഡി രഹിത പാചകവാതക സിലിണ്ടറിന്റെ വില 50 രൂപ കൂട്ടി. ഒരു കൊല്ലം 12സിലിണ്ടറുകളാണ് സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. അതില്‍ കൂടുതല്‍ വേണമെങ്കില്‍ വിപണിവിലയ്ക്ക് വാങ്ങണം. പത്തുലക്ഷം രൂപയ്ക്കുമേല്‍ വാര്‍ഷിക വരുമാനമുള്ളവരും വിപണിവില നല്‍കണം.

14.2 കിലോ ഗ്രാമിന്റെ ഗാര്‍ഹിക സിലിണ്ടറിന് 49.5 രൂപയാണു വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ 657.50 രൂപയാണ് സബ്‌സിഡി രഹിത സിലിണ്ടറിന്റെ പുതിയവില. മൂന്നു മാസങ്ങള്‍ക്കിടയില്‍ വരുത്തുന്ന മൂന്നാമത്തെ വര്‍ധനയാണിത്. എല്ലാ മാസവും ഒന്നാംതീയതിയാണ് എണ്ണക്കമ്പനികള്‍ വിലപുതുക്കുന്നത്.


Keywords: National-news-vewdelhi-subsidy-delhi-







Tags

Post a Comment

0 Comments

Top Post Ad

Below Post Ad