Type Here to Get Search Results !

Bottom Ad

മെഡിക്കല്‍ കോളേജ് :ഹര്‍ത്താല്‍ മാറ്റി വെച്ചു.


കാസര്‍കോഡ്:(www.evisionnews.in)മെഡിക്കല്‍ കോളേജിന്റെ പ്രവൃത്തി തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ 4 ാം തീയ്യതി നടത്താന്‍ തീരുമാനിച്ച ഹര്‍ത്താല്‍ അക്കാദമിക്ക് ബ്ലോക്ക് പ്രവര്‍ത്തിയുടെ വര്‍ക്ക് ഓര്‍ഡര്‍ ലഭിച്ചതിനെ തുടര്‍ന്ന് മാറ്റിവെക്കാന്‍ തീരുമാനിച്ചു. കരാറുകാരായ സിറ്‌കോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി 10 ദിവസത്തിനകം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ഉറപ്പ് നല്‍കിയതായി കിറ്റ്‌കൊ അധികൃതര്‍സമര സമിതിക്ക് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താല്‍ മാറ്റി വെച്ചത്. കൂടാതെ ഹോസ്പിറ്റല്‍ ബ്ലോക്കിന്റെ 68 കോടിയുടെ അംഗീകീരം 10 ദിവസത്തിനകം ലഭിക്കുമെന്ന് സമര സമിതി യോഗത്തില്‍ എം എല്‍ എ ഉറപ്പ് നല്‍കി. അല്ലാത്ത പക്ഷം സമരത്തിനൊപ്പം ഞാനും ഉണ്ടാകുമെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, മാഹിന്‍ കേളോട്ട്, അഹമ്മദ് ഷെരീഫ് , എ കെ ശ്യാം പ്രസാദ്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, അഷ്‌റഫ് നാല്‍ത്തട്ക്ക, ഗിരീഷ്, അജയന്‍ പരവനട്ക്കം, സുരേഷ്, കെ വി കുമാരന്‍, എം എ സലാഹുദ്ധീന്‍, പി കരുണാകരന്‍, എ കെ മൊയ്തീന്‍, എം കെ രാധാകൃഷ്ണന്‍, പി വിജയന്‍, നേഗേഷ് ഷെട്ടി, ഇ ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad