Type Here to Get Search Results !

Bottom Ad

എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജ് സ്റ്റേഡിയം നാലിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും


കാസര്‍കോട്: (www.evisionnews.in) എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജില്‍ 2.5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കോളേജ് മെയിന്‍ സ്റ്റേഡിയത്തിന്റെയും മള്‍ട്ടി സ്‌പോര്‍ട്‌സ് പ്ലേ സ്‌പേയ്‌സിന്റെയും ഉദ്ഘാടനം ഈ മാസം നാലിന് ഉച്ചയ്ക്ക് 2.30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. അടുത്ത ഘട്ടത്തില്‍ പൂര്‍ത്തിയാക്കേണ്ട വിവിധ പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് അദ്ധ്യക്ഷത വഹിക്കും. വനം സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി. കരുണാകരന്‍ എം പി ജില്ലയിലെ എം.എല്‍.എ. മാര്‍ മറ്റു ജനപ്രതിനിധികള്‍ എന്നിവരും പങ്കെടുക്കും. 2.35 കോടി രൂപ ചെലവ് പ്രതീക്ഷിക്കു ടെക്‌നോളജി ബിസ്സിനസ് ഇന്‍ക്യുബേഷന്‍ സെന്റര്‍ 1 കോടി രൂപ ചെലവില്‍ സ്റ്റുഡന്റ്‌സ് അമിനിറ്റി സെന്റര്‍, 45 ലക്ഷം രൂപ ചെലവില്‍ എഫ്.എ.ബി ലാബ്, മഴവെള്ള സംഭരണി എന്നീ പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനവും നടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad