മഞ്ചേശ്വരം: (www.evisionnews.in) മഞ്ചേശ്വരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ച വടകര സ്വദേശിയായ യുവാവ് മരിച്ചു. വടകര കാവുംപറമ്പത്ത് സ്വദേശിയും മംഗലാപുരത്തെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിയുമായ കെ.ആര്‍ ഹരികൃഷ്ണന്‍ (21) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ആറ് മണിയോടെ പൊസോട്ട് പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. മംഗലാപുരത്ത് നിന്ന് നാട്ടിലേക്ക് പോവുകയായിരുന്ന ഹരികൃഷ്ണന്‍ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരനിലയില്‍ മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഹരികൃഷ്ണന്‍ ഉച്ചയോടെയാണ് മരിച്ചത്. കാവുംപറമ്പിലെ കൃഷ്ണന്‍-ഹേമാവതി ദമ്പതികളുടെ മകനാണ്. കൃഷ്ണപ്രിയ ഏക സഹോദരിയാണ്.

Post a Comment
0 Comments