കാസർകോട്: (www.evisionnews.in) വെളളാപ്പളളി നടേശനും, പി.ശശികല ടീച്ചറും വർഗീയ വിഷം ഒഴുക്കിയ കേരള മണ്ണിൽ 'സൗഹൃദം സമത്വം സമന്വയം' എന്ന പ്രമേയവുമായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ ട്രഷററും വ്യവസായ വകുപ്പ് മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്ര നാടിന്റെ സൗഹൃദം ഊട്ടി ഉറപ്പിക്കുവാൻ സാധിക്കുമെന്ന് കെ.എം.ഷാജി എം.എൽ.എ പറഞ്ഞു.
കാസർകോട് ജില്ലാ പ്രചരണ കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ചെർക്കളം അബ്ദുളള അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എം.സി.ഖമറുദ്ദീൻ സ്വാഗതം പറഞ്ഞു.
സി.ടി.അഹമദലി, എ.അബ്ദുൽ റഹ്മാൻ, എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, പി.ബി.അബ്ദുൽ റസാഖ് എം.എൽ.എ, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ, കല്ലട്ര മാഹിൻ ഹാജി, കെ.എം.ഷംസുദ്ദീൻ ഹാജി, എ.ജി.സി.ബഷീർ, കെ.ഇ.എ.ബക്കർ, ഹനീഫ ഹാജി, എം.അബ്ദുല്ല മുഗു, മൊയ്തീൻ കൊല്ലമ്പാടി, മെട്രോ മുഹമ്മദ് ഹാജി, ടി.ഇ.അബ്ദുല്ല, ടി.എ.മൂസ, എൽ.എ.മഹ്മൂദ് ഹാജി, എം.എസ്.മുഹമ്മദ് കുഞ്ഞി, ബഷീർ വെള്ളിക്കോത്ത്, വി.കെ.പി ഹമീദലി, കെ.എം.അബ്ബാസ്, എ.എ.ജലീൽ, ജലീൽ കോയ, എം.പി. ജാഫർ, വി.കെ.ബാവ, കെ.പി.മുഹമ്മദ് അഷ്റഫ്, എ.കെ.എം.അഷ്റഫ്, ഹാഷിം ബബ്രാണി, കുഞ്ഞഹമ്മദ് പുഞ്ചാവി എന്നിവർ പ്രസംഗിച്ചു.

Post a Comment
0 Comments