Type Here to Get Search Results !

Bottom Ad

ആദൂര്‍ എ.എസ്.ഐ ബോവിക്കാനത്ത് കാട്ടികൂട്ടിയത് തെമ്മാടിത്തം ജോജിന്‍.ടി.ജോയ്


ജോളിന്‍.ടി.ജോയ്മര്‍ച്ചന്റ് യൂത്ത് വിംഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി


കാസര്‍കോട്: (www.evisionnews.in) വ്യാപാര സ്ഥാപനങ്ങള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ പെരുകുകയാണെന്നും സ്ഥാപനങ്ങള്‍ക്കും മനുഷ്യജീവനും സുരക്ഷ നല്‍കേണ്ട പോലീസ് തന്നെ അഴിഞ്ഞാടുന്ന സാഹചര്യം ആശങ്കാജനകമാണെന്നും മര്‍ച്ചന്റ് യൂത്ത് വിംഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോളിന്‍.ടി.ജോയ് പറഞ്ഞു. ഇ-വിഷന്റെ മീറ്റ് ദ ഗസ്റ്റ് പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു. അദ്ദേഹം. ബോവിക്കാനത്ത്്് കണ്ടത്്് കുറുന്തോട്ടിക്ക് വാതമിളകിയ കാഴ്ചയായിരുന്നു. എസ്.ഐയുടെ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കടകള്‍ക്കുനേരെ പാഞ്ഞടുത്ത് സാധനസാമഗ്രികള്‍ നശിപ്പിച്ച ആദൂര്‍ എസ്.ഐയെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യണമെന്നും വ്യാപാരികള്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപ്പള പോലുള്ള പ്രദേശങ്ങളില്‍ ഗുണ്ടകള്‍ അഴിഞ്ഞാടുന്നത്്് വ്യാപാരമേഖലെ പ്രതികൂലമായി ബാധിക്കുന്നു. കാസര്‍കോട്ടെ പ്ര്‌ത്യേക സാഹചര്യത്തില്‍ പതിനൊന്ന്്് മണി വരെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കണം. ഇതിന് പോലീസിന്റെ ഭാഗത്തുനിന്നാണ് സഹകരണം ഉണ്ടാവേണ്ടത്്. മെഡിക്കല്‍ കോളജ് ഇനിയും നീണ്ടുപോകുകയാണെങ്കില്‍ വ്യാപാരികള്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കും. 

ചടങ്ങില്‍ യൂത്ത്്് വിംഗ് ജില്ലാ പ്രസിഡണ്ട്് മണികണ്ഠന്‍, മുന്‍ പ്രസിഡണ്ട് അന്‍വര്‍ സാദാത്ത്, മൊബൈല്‍ ഡീലേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട്് അഷറ്ഫ് നാല്‍ത്തടുക്ക സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad