Type Here to Get Search Results !

Bottom Ad

പാക് ഗായകന്‍ റാഹത്ത് ഫത്തേ അലീ ഖാനെ ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു


ഹൈദരാബാദ്: (www.evisionnews.in) പാക്കിസ്ഥാന്‍ ഗായകന്‍ റാഹത്ത് ഫത്തേ അലീ ഖാനെ ഹൈദ്രാബാദ് വിമാനത്താവളത്തില്‍ നിന്നും തിരിച്ചയച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് അലീഖാനെ എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ചയച്ചത്. പുതുവല്‍സാരാഘോഷത്തിന്റെ ഭാഗമായി താജ് ഫാലക്‌നാമ കൊട്ടാരത്തില്‍ ഒരു സൂഫി സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു അദ്ദേഹം.

അതിഹാദ് ഫ്‌ളൈറ്റില്‍ ഹൈദരാബാദിലെ രാജീവ്ഗാന്ധി അന്താരാഷ്ട്രാ വിമാനത്താവളത്തിലേക്ക് വരികയായിരുന്നു അദ്ദേഹം. ഫ്‌ലൈറ്റ് ലാന്റ് ചെയ്ത തൊട്ടടുത്ത നിമിഷങ്ങളില്‍ തന്നെ ഇന്ത്യയില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് ഇമിഗ്രഷന്‍ ഉദ്യോഗസ്ഥന്‍മാര്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ അബുദാബിയിലേയ്ക്ക് തന്നെ തിരിച്ചയച്ചു. ഇമിഗ്രേഷന്‍ ‘സാങ്കേതിക രേഖകളുടെ കുറവ്’ എന്നാണ് അദ്ദേഹത്തെ തിരിച്ചയച്ച ഇമിഗ്രന്‍സ് ഓഫീസര്‍മാര്‍ നല്‍കുന്ന വിശദീകരണം. പാക്കിസ്ഥാനി പൗരന്മാര്‍ക്ക് ഹൈദ്രാബാദ് വഴി ഇന്ത്യയില്‍ പ്രവേശിക്കാന്‍ അവകാശമില്ല. ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നീ സ്ഥലങ്ങളിലൂടെ മാത്രമേ അവര്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളു. ‘അതിനാലാണ് ഗായകനോട് അബുദാബിയിലേക്ക് തിരികെ പോകണമെന്ന് ആവശ്യപ്പെട്ടത്’ എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ അതേസമയം ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതില്‍ നിന്നും ഉദ്യോഗസ്ഥന്‍മാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. യാത്രാ രേഖകളില്‍ ചില നിയമലംഘനങ്ങള്‍ ശ്രദ്ധിച്ചതിനെ തുടര്‍ന്നാണ് അലീഖാനെ തിരികെ അയച്ചത് എന്നും ഉദ്യോഗസ്ഥരില്‍ ചിലര്‍ പറയുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad