Type Here to Get Search Results !

Bottom Ad

അജാനൂര്‍ ജൈവ പഞ്ചായത്താക്കും -പി ദാമോദരന്‍


കാസര്‍കോട് (www.evisionnews.in): പഞ്ചായത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ ഭരണസമിതി ലക്ഷ്യമിടുന്നതെന്ന് അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ദാമോദരന്‍. ഇ വിഷന്‍ സംഘടിപ്പിച്ച പ്രസിഡണ്ട് പറയട്ടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി കൃഷി വകുപ്പുമായി സഹകരിച്ച ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതി തയാറാക്കും. നെല്‍കൃഷിക്ക് സബ്‌സിഡി നല്‍കും. ക്ഷീര കര്‍ഷകര്‍, തെങ്ങു കര്‍ഷകര്‍ എന്നിവരെ പ്രോത്സാഹിപ്പിക്കും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വാഴ കൃഷിചെയ്യുന്ന പഞ്ചായത്ത് അജാനൂര്‍. ഇത് നിലനിര്‍ത്തുന്നതിന് വേണ്ടി സബ്‌സിഡി നല്‍കി കര്‍ഷകരെ പ്രോത്സാഹിപ്പിക്കും. 

സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കും. മാലിന്യമുക്ത പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി എല്ലാവീടുകളിലും മാലിന്യ സംസ്‌കരിക്കാനുള്ള സംവിധാനമുണ്ടാക്കും. പ്ലാസ്റ്റിക് മുക്ത പഞ്ചായത്താക്കാന്‍ ബോധവല്‍ക്കരണം നടത്തും. സമഗ്ര കുടിവെള്ളം, വനിതാ തൊഴില്‍ സംരംഭം തുടങ്ങിയ നടപ്പാക്കും. കായിക -കലാ പരിശീലന കേന്ദ്രം നടപ്പിലാക്കും. അന്യം നിന്നു പോകുന്ന കലകളെ പുനര്‍ജീവിപ്പിക്കും. 

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി കുടുംബശ്രീ മുഖേന വ്യവസായ യൂണിറ്റ് തുടങ്ങും. ഗ്രാമീണ റോഡുകള്‍ നവീകരിക്കും. ഇതിന്റെ ഭാഗമായി വിപണന കേന്ദ്രം സ്ഥാപിക്കും. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെ സ്‌കൂളുകളില്‍ പച്ചക്കറി തോട്ടം ആരംഭിക്കും. ഗ്രാമീണ റോഡുകള്‍ നവീകരിക്കുമെന്നും പ്രസിഡണ്ട് പറഞ്ഞു. 

Post a Comment

0 Comments

Top Post Ad

Below Post Ad